Quantcast

'ഇറാന്‍ യുദ്ധവും തിരിച്ചടിയായി': തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഡോണൾഡ് ട്രംപ്

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും ട്രംപ്

MediaOne Logo
ഇറാന്‍ യുദ്ധവും തിരിച്ചടിയായി: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഡോണൾഡ് ട്രംപ്
X

വാഷിങ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട തിരിച്ചടിക്ക് ഇറാനുമായുള്ള യുദ്ധവും കാരണമായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

"തിരിച്ചടിക്ക് പിന്നിൽ ഒരു പരിധി വരെ ഇറാൻ വിഷയമുണ്ട്. എങ്കിലും ഇറാനിൽ ഞാൻ ചെയ്ത കാര്യങ്ങളുടെ പ്രാധാന്യം ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്"- ട്രംപ് പറഞ്ഞു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനവിലയിലുണ്ടായ താത്കാലിക വർധനയും അതിന്റെ പ്രത്യാഘാതങ്ങളും സ്വീകരിക്കാൻ വോട്ടർമാർ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ മന്ത്രിസഭയിൽ തൽക്കാലം മാറ്റങ്ങളൊന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ‘‘ആ ഫലങ്ങൾ അംഗീകരിക്കാൻ ഞാൻ പൂർണമായും തയാറാണ്’’ – ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഡെമോക്രാറ്റുകളുമായി ചേർന്നു തങ്ങൾ പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പരാജയം സംഭവിച്ചാൽ അടുത്ത രണ്ട് വർഷം വീറ്റോ അധികാരം ഉപയോഗിച്ചു ഭരിക്കുമെന്നു മുൻപ് ട്രംപ് പറഞ്ഞിരുന്നു. ഇതിൽനിന്നുള്ള യുടേൺ ആയി ഇന്നു ഫലസൂചന വന്നതിനു ശേഷമുള്ള ട്രംപിന്റെ വാക്കുകൾ.

അതേസമയം യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപ് വിരുദ്ധതരംഗമാണ് എല്ലായിടത്തും. സെനറ്റിലും പ്രതിനിധിസഭയിലും ഡെമോക്രാറ്റ് പാർട്ടി ആധിപത്യം ഉറപ്പിച്ചു. സെനറ്റിലെ കേവല ഭൂരിപക്ഷത്തിനും അപ്പുറം 53 സീറ്റുകളിൽ ഡെമോക്രാറ്റുകൾ വിജയം നേടി. ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചു. നിരവധി റിപബ്ലിക്കൻ മണ്ഡലങ്ങൾ ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു.

TAGS :

Next Story