Quantcast

യുഎസ് ഉപരോധം മറികടന്ന് വീണ്ടും ഹോർമൂസ് കടന്ന് ഇറാൻ കപ്പലുകൾ

27 ക്രൂഡോയിൽ ചരക്കു കപ്പലുകളാണ് ഉപരോധം മറികടന്ന് ഹൊർമൂസ് പിന്നിട്ടത്

MediaOne Logo

Web Desk

  • Published:

    16 April 2026 11:12 PM IST

Iranian ships again pass through Hormuz, bypassing US sanctions
X

യുഎസിന്റെ ഉപരോധം മറികടന്ന് ഇറാൻ കപ്പലുകൾ വീണ്ടും ഹോർമൂസ് കടന്നു. അൽജസീറ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വിവിധ ഷിപ്പിങ് കമ്പനികളുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. 27 ക്രൂഡോയിൽ, ചരക്കു കപ്പലുകളാണ് ഉപരോധം മറികടന്ന് ഹൊർമൂസ് പിന്നിട്ടത്.

തിങ്കളാഴ്ചയാണ് യുഎസ് ഹൊർമൂസ് ഉപരോധിക്കാൻ തുടങ്ങിയത്. ഇതിന് ശേഷം ഹോർമുസ് കടലിടുക്ക് കടന്നുപോയത് പതിനാല് ഓയിൽ, ഗ്യാസ്, കെമിക്കൽ ടാങ്കറുകളാണ്. പതിമൂന്ന് കാർഗോ-കണ്ടെയ്നർ ഷിപ്പുകളും നാല് ബൾക്ക് കാർഗോ ഷിപ്പുകളും യുഎസിന്റെ ട്രാക്കറിൽ പെടാതെ ഹൊർമൂസ് കടന്നു. ഇതിൽ പതിനാല് കപ്പലുകൾ യുഎസിന്റെ ഉപരോധം നിലവിൽ നേരിടുന്നവയാണ്. ഇതിൽ ഏഴ് കപ്പലുകൾ നേരിട്ട് ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് പുറപ്പെട്ട ശേഷം ഹോർമുസ് കടലിടുക്ക് കടന്നുപോയി. ബാക്കിയുള്ളവയിൽ ഏഴ് കപ്പലുകൾ ചൈന ആസ്ഥാനമായുള്ള കമ്പനികളുടേതായിരുന്നു. ആറ് കപ്പലുകൾ ഇറാൻ കമ്പനികളുടേതും നാല് കപ്പലുകൾ യുഎഇ കമ്പനികളുടേതുമാണ്. ഈ ഡാറ്റ യുഎസ് സെൻട്രൽ കമാൻഡിന്റെ അവകാശവാദങ്ങളുമായി വൈരുദ്ധ്യമുള്ളതാണ്.

യുഎസ് സെൻട്രൽ കമാൻഡ് ബുധനാഴ്ച പറഞ്ഞത് ബ്ലോക്കേഡിന്റെ ആദ്യ നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ഒരു കപ്പലും യുഎസ് ഫോഴ്സുകളെ മറികടന്നില്ല എന്നാണ്. എഴുപത്തിരണ്ട് മണിക്കൂറിനുള്ളിൽ പതിനാല് കപ്പലുകളെ തിരിച്ചുവിട്ടതായും അവർ അവകാശപ്പെട്ടു. എന്നാൽ യഥാർത്ഥ ഷിപ്പിങ് ഡാറ്റ ഇത് തെറ്റാണെന്ന് തെളിയിക്കുന്നു. യുഎസ് നയം പ്രകാരം ഇറാനിയൻ തുറമുഖങ്ങളിലേക്കോ പുറത്തേക്കോ പോകുന്ന കപ്പലുകൾ മാത്രമാണ് തടയേണ്ടത്. മറ്റ് രാജ്യങ്ങളിലേക്കുള്ള ട്രാൻസിറ്റ് കപ്പലുകൾക്ക് സ്വാതന്ത്ര്യം ഉണ്ടെന്നാണ് അവർ വ്യക്തമാക്കിയത്. എന്നാൽ ഈ ഇറാനിയൻ തുറമുഖം എന്ന നിർവചനം തന്നെ വ്യക്തമല്ലാത്തതും പ്രായോഗികമായി നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്. ട്രാക്കറുകൾ ഓഫ് ചെയ്തും ട്രാൻസിറ്റ് സാധ്യത ഉപയോഗിച്ചും ഇറാൻ ഇതിനെ മറികടന്നു. ഇതോടെയാണ് ഇന്നിപ്പോൾ ലബനോനിലെ വെടിനിർത്തൽ ഉൾപ്പെടെ ട്രംപ് പ്രഖ്യാപിക്കുന്നത്. ഇറാൻ ചർച്ചക്കുള്ള പ്രാഥമിക ഉപാധിയായി വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story