'മുജ്തബ ഖാംനഈ അധികകാലം വാഴില്ല, ഇറാന്‌റെ സൈനിക ശേഷി പൂർണമായും തകർത്തു'; ട്രംപ്
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയുടെയും ചൈനയുടെയും ഫ്രാൻസിന്റെയും മേൽനോട്ടത്തിൽ വെടിനിർത്തലിന് ശ്രമം ഊർജിതമാക്കി

വാഷിങ്ടണ്‍: ഇറാനെ പൂർണമായും പൂർണമായും പരാജയപ്പെടുത്തുന്നത് വരെ സൈനിക നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സൈനിക ശേഷി പൂർണമായും തകർത്തെന്നും ട്രംപ് അവകാശപ്പെട്ടു. ഇസ്രായേലുമായി ചേർന്ന് നടത്തുന്ന സൈനിക നടപടിയിലൂടെ ഇറാന്റെ നാവികസേനയെയും മിസൈൽ ശേഷിയെയും ഇല്ലാതാക്കി. നിലവിലെ സാഹചര്യത്തിൽ യുദ്ധം ഒരാഴ്ചയിലധികം തുടരും.സൈനികപരമായി ഇറാന് ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖാംനഈ അധികകാലം വാഴില്ലെന്നും ട്രംപ് പറഞ്ഞു.
അതിനിടെ, 11 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയുടെയും ചൈനയുടെയും ഫ്രാൻസിന്റെയും മേൽനോട്ടത്തിൽ വെടിനിർത്തലിന് ശ്രമം ഊർജിതമാക്കി. റഷ്യൻ പ്രഡിഡന്‍റ് പുടിനുമായി ട്രംപ് ടെലിഫോണിൽ സംസാരിച്ചു. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് സുരക്ഷയും ഇൻഷുറൻസും ഒരുക്കുമെന്ന് ട്രംപ് ഉറപ്പുനൽകി. എന്നാല്‍ ആക്രമണം നിർത്താതെ ഒരു ചർച്ചക്കുമില്ലെന്ന നിലപാടിലാണ് ഇറാൻ.
അതേസമയം, ബഹ്റൈനിൽ ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ് യുവതി മരിച്ചു. മിസൈൽ, ഡ്രോൺ ആക്രമണം പ്രതിരോധിച്ചതായി ഗൾഫ് രാജ്യങ്ങൾ അറിയിച്ചു.
Adjust Story Font
16

