Quantcast

ഇറാൻ യുദ്ധം അമേരിക്കയുടെ ഖജനാവ് കാലിയാക്കുന്നു? ചെലവ് 47 ബില്യൺ ഡോളർ കടന്നു

വിമാനങ്ങളുടെ പ്രവർത്തനം മുതൽ സൈബർ പിന്തുണ വരെയുള്ള വിവിധ ചെലവുകൾ നിലവിലെ കണക്കിൽ ഉൾപ്പെടുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-10-28 12:13:03

Published:

28 Oct 2026 5:40 PM IST

ഇറാൻ യുദ്ധം അമേരിക്കയുടെ ഖജനാവ് കാലിയാക്കുന്നു? ചെലവ് 47 ബില്യൺ ഡോളർ കടന്നു
X

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനായി അമേരിക്ക ഇതുവരെ ചെലവഴിച്ചത് 47 ബില്യൺ ഡോളറിലധികം അതായത് ഏകദേശം 4.7 ലക്ഷം കോടി ഇന്ത്യൻ രൂപ. പെന്റഗണിൽ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുദ്ധത്തിന്റെ ചെലവുസംബന്ധിച്ച പുതിയ കണക്ക് പെന്റഗൺ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാൻ യുദ്ധത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്.

യുദ്ധം തുടർന്ന് പോകുന്നതിനുള്ള ചെലവുകൾക്ക് പുറമെ ഉപയോഗിച്ച ആയുധങ്ങൾ പുനഃസ്ഥാപിക്കാൻ 29 ബില്യൺ ഡോളറിലധികം വേണ്ടിവരുമെന്നാണ് പെന്റഗണിന്റെ കണക്ക്. സൈനിക ഉപകരണങ്ങൾക്കും വിമാനങ്ങൾ ഉൾപ്പെടെയുള്ളവയുടെ നഷ്ടം നികത്തുന്നതിനുമായി ആറു ബില്യൺ ഡോളറിലധികവും ആവശ്യമായി വരും. യുദ്ധത്തിനിടെ നിരവധി ഡ്രോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരിയിൽ ഇസ്രായേലുമായി ചേർന്നാണ് ട്രംപ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. യുദ്ധം അധികകാലം നീണ്ടുനിൽക്കില്ലെന്നായിരുന്നു ട്രംപിന്റെ ആദ്യ വിലയിരുത്തൽ. ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ തകർക്കാൻ ചെലവേറിയതും അത്യാധുനികവുമായ കൃത്യതയേറിയ മിസൈലുകൾ ആദ്യം ഉപയോഗിക്കുകയും പിന്നീട് താരതമ്യേന ചെലവ് കുറഞ്ഞ ആയുധങ്ങളിലേക്ക് മാറുകയുമായിരുന്നു. അമേരിക്കയുടെ ആദ്യഘട്ട തന്ത്രം. ജെഡിഎഎം പോലുള്ള വ്യോമാക്രമണ ബോംബുകൾ ഇതിന്റെ ഭാഗമായിരുന്നു.

എന്നാൽ ഏപ്രിലിലെ വെടിനിർത്തൽ ഇറാന് പ്രതിരോധശേഷി വീണ്ടെടുക്കാൻ സമയം നൽകിയെന്നാണ് റിപ്പോർട്ട്. ഭൂഗർഭ സംഭരണകേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ പുറത്തെടുക്കാനും നേരത്തേ ഉപയോഗിക്കാൻ കഴിയാതിരുന്ന പ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും വീണ്ടും പ്രവർത്തനക്ഷമമാക്കാനും ഇറാന് സാധിച്ചു.

ഇതിനുപിന്നാലെ ഇറാന്റെ എണ്ണ കയറ്റുമതിയിൽ നിന്നുള്ള വരുമാനം തടയാൻ ട്രംപ് നാവിക ഉപരോധം ഏർപ്പെടുത്തി. ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും സൈനിക നടപടി ആരംഭിച്ചേക്കാമെന്നും അദ്ദേഹം സൂചന നൽകിയിട്ടുണ്ട്.

ജൂലൈയിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് യുദ്ധച്ചെലവ് 37.5 ബില്യൺ ഡോളറായിരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ കണക്ക് പ്രകാരം ചെലവ് 47 ബില്യൺ ഡോളർ കടന്നു.

വിമാനങ്ങളുടെ പ്രവർത്തനം മുതൽ സൈബർ പിന്തുണ വരെയുള്ള വിവിധ ചെലവുകൾ നിലവിലെ കണക്കിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ തകർന്ന അമേരിക്കൻ സൈനിക താവളങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള വലിയ ചെലവ് ഇതിൽ പൂർണമായി ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

TAGS :

Next Story