Quantcast

'രണ്ടര ദിവസം ഉറങ്ങാതെ കളിച്ചത് ഈ ക്ലൈമാക്സിന് വേണ്ടിയായിരുന്നോ?'; 52 മണിക്കൂർ കൊണ്ട് GTA 6 പൂർത്തിയാക്കി ഐഷോസ്പീഡ്; നിരാശനെന്ന് പ്രതികരണം

ഗെയിം പൂർത്തിയാക്കിയ ശേഷമുള്ള താരത്തിന്റെ കരച്ചിലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-11-21 17:28:23

Published:

21 Nov 2026 10:52 PM IST

രണ്ടര ദിവസം ഉറങ്ങാതെ കളിച്ചത് ഈ ക്ലൈമാക്സിന് വേണ്ടിയായിരുന്നോ?; 52 മണിക്കൂർ കൊണ്ട് GTA 6 പൂർത്തിയാക്കി ഐഷോസ്പീഡ്; നിരാശനെന്ന് പ്രതികരണം
X

വാഷിങ്ടൺ: ലോകമെമ്പാടുമുള്ള ഗെയിമിങ് പ്രേമികൾ ഏറെ കാത്തിരുന്ന ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 (GTA 6) പൂർത്തിയാക്കാൻ 52 മണിക്കൂറിലേറെ തുടർച്ചയായി കളിച്ച് യൂട്യൂബർ ഐഷോസ്പീഡ്. ഉറക്കമില്ലാതെ നടത്തിയ ഗെയിമിങ് മാരത്തണിനൊടുവിൽ ഗെയിമിന്റെ കഥ അവസാനിച്ചപ്പോൾ താരം പൊട്ടിക്കരയുകയായിരുന്നു. ഗെയിമിലെ അപ്രതീക്ഷിത ക്ലൈമാക്സാണ് ഐഷോസ്പീഡിനെ നിരാശയിലാഴ്ത്തിയത്.

52 മണിക്കൂറും 30 മിനിറ്റിലേറെയും നീണ്ട ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ഐഷോസ്പീഡ് ഗെയിമിന്റെ പ്രധാന ഭാഗം പൂർത്തിയാക്കിയത്. നവംബർ 18ന് അമേരിക്കയിൽ ഗെയിം ലഭ്യമായതിന് പിന്നാലെ കളി ആരംഭിച്ച താരം പിന്നീട് വിശ്രമമില്ലാതെ ഗെയിം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. ആദ്യ 40 മണിക്കൂറിനുള്ളിൽ തന്നെ പ്രധാന കഥയുടെ 80 ശതമാനത്തിലധികം പൂർത്തിയാക്കിയിരുന്നു. ഇതിനിടെ പ്ലേസ്റ്റേഷൻ 5 തകരാറിലായതിനെ തുടർന്ന് ഒരു ഘട്ടത്തിൽ കളി തടസപ്പെട്ടെങ്കിലും വീണ്ടും തുടർന്നു.

ഗെയിമിലെ ജേസൺ, ലൂസിയ എന്നീ പ്രധാന കഥാപാത്രങ്ങളുടെ അന്ത്യമാണ് താരത്തെ ഏറെ നിരാശപ്പെടുത്തിയത്. ഇരുവരും കൊല്ലപ്പെടുന്ന ക്ലൈമാക്സ് കണ്ടതോടെ ഐഷോസ്പീഡ് വികാരാധീനനാകുകയായിരുന്നു. 52 മണിക്കൂർ ഗെയിം കളിച്ചതിനൊടുവിൽ ഇത്തരമൊരു അന്ത്യമാണോ അവർക്ക് ലഭിച്ചതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഗെയിം പൂർത്തിയാക്കിയ ശേഷമുള്ള താരത്തിന്റെ കരച്ചിലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, ജിടിഎ 6 പൂർത്തിയാക്കുന്ന ആദ്യ സ്ട്രീമർ ഐഷോസ്പീഡ് അല്ല. ന്യൂസിലൻഡ് സ്വദേശിയായ സ്ട്രീമർ ബ്രൈസെഎക്സ്ഡി 39 മണിക്കൂറും 38 മിനിറ്റും കൊണ്ട് ഗെയിമിന്റെ പ്രധാന കഥ പൂർത്തിയാക്കിയിരുന്നു. ന്യൂസിലൻഡിൽ ഗെയിം നേരത്തെ ലഭ്യമായതിന്റെ ആനുകൂല്യവും താരത്തിന് ലഭിച്ചു. ഐഷോസ്പീഡിന്റെ ഗെയിമിങ് മാരത്തൺ അവസാനിച്ചതിന് പിന്നാലെ പുതിയൊരു വലിയ പ്രഖ്യാപനവുമായി തിരിച്ചെത്തുമെന്നും താരം സൂചന നൽകിയിട്ടുണ്ട്.

TAGS :

Next Story