Quantcast

ഗസ്സയിൽ വെടിനിർത്തലിന് ഇസ്രായേൽ അംഗീകാരം

വെടിനിർത്തൽ കരാറിന്റെ ഭാഗമായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. 140 ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിക്കുമെന്നാണ് വിവരം.

MediaOne Logo

Web Desk

  • Published:

    22 Nov 2023 9:23 AM IST

Israel approves ceasefire in Gaza
X

ഗസ്സ: ഗസ്സയിൽ വെടിനിർത്തലിന് ഇസ്രായേൽ അംഗീകാരം. നാലു ദിവസത്തേക്കാണ് വെടിനിർത്തലെന്ന് ഇസ്രായേൽ അറിയിച്ചു. തീരുമാനം ഇന്ന് ഖത്തറിനെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെ ഖത്തറിൽ ഉണ്ടാവുമെന്നാണ് സൂചന.

24 മണിക്കൂറിന് ശേഷമാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരിക. വെടിനിർത്തൽ കരാറിന്റെ ഭാഗമായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. 140 ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം മണിക്കൂറുകൾ നീണ്ട മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇസ്രായേൽ വെടിനിർത്തലിന് തയ്യാറായത്. കടുപ്പമേറിയതാണെങ്കിലും ശരിയായ തീരുമാനമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യോഗത്തിൽ നെതന്യാഹുവിനെതിരെ വലിയ വിമർശം ഉയർന്നതായാണ് വിവരം.

ബന്ദികളുടെ മോചനത്തിന്റെ ആദ്യഘട്ടമാണ് വെടിനിർത്തൽ. ബന്ദികളുടെ മോചനം പൂർത്തിയാകുന്നതോടെ ആക്രമണം തുടരുമെന്ന് സൈന്യം അറിയിച്ചു. ബന്ദികളുടെ കൈമാറ്റ കരാർ യുദ്ധാറുതിയല്ലെന്ന് നെതന്യാഹു പറഞ്ഞു. കരാർ വ്യവസ്ഥ വിപുലീകരിച്ചതിൽ ബൈഡന്റെ ഇടപെടൽ ഫലം ചെയ്തു. സൈനിക മേധാവികൾ പിന്തുണച്ചെന്നും നെതന്യാഹു അറിയിച്ചു.

TAGS :

Next Story