Quantcast

ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; മരണം 11 ആയി

ഗസ്സയിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ രണ്ട് ഇസ്രായേലികൾക്കും പരിക്കേറ്റിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-08-06 10:02:01.0

Published:

6 Aug 2022 10:00 AM GMT

ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; മരണം 11 ആയി
X

ഗസ്സ: ഫലസ്തീൻ പ്രദേശങ്ങൾക്കുനേരെയുള്ള ഇസ്രായേൽ ആക്രമണം രണ്ടാം ദിവസവും ശക്തമായി തുടരുന്നു. ഗസ്സ അടക്കമുള്ള പ്രദേശങ്ങളിലാണ് ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. പ്രാദേശിക സമയം ഇന്നു രാവിലെ ഖാൻ യൂനിസിൽ നടന്ന വ്യോമാക്രമണത്തിൽ ഒരു ഫലസ്തീൻ യുവാവ് കൂടി കൊല്ലപ്പെട്ടു. അതിനിടെ, ഗസ്സയിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ രണ്ട് ഇസ്രായേലി സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

തമീം ഹിജാസി എന്ന ഫലസ്തീൻ യുവാവാണ് ഇന്ന് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇതോടെ രണ്ടു ദിവസത്തിനിടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 11 ആയി. 80ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

റാമല്ല, ഹെബ്രോൺ, അധിനിവിഷ്ട വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലാണ് ഇന്നലെ ഇസ്രായേൽ ആക്രമണം നടന്നത്. ഇന്നലെ രാത്രി വൈകിയും ഗസ്സയിലെ ജനാധിവാസകേന്ദ്രങ്ങൾക്കുനേരെയും ഇസ്രായേൽ ആക്രമണം തുടർന്നു. 20ഓളം ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. തിരിച്ചടിയായി നിരവധി റോക്കറ്റുകൾ ഗസ്സയുടെ ഭാഗത്തുനിന്ന് ഇസ്രായേൽ പ്രദേശങ്ങളിലും പതിച്ചിട്ടുണ്ട്. ഇതിലാണ് രണ്ട് ഇസ്രായേലികൾക്ക് പരിക്കേറ്റത്.

Summary: A Palestinian man identified killed today in Khan Younis, taking the death toll to 11 since Israeli bombardment began on Friday afternoon

TAGS :

Next Story