Quantcast

ദമസ്‌കസ് വരെ നീളുന്ന ജൂത രാഷ്ട്രമാണ് ലക്ഷ്യം: ഇസ്രായേൽ ധനമന്ത്രി

ഫലസ്തീന് മുഴുവനായും ജോർദാൻ, സിറിയ, ലബനാൻ, ഇറാഖ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ ഭൂപ്രദേശങ്ങൾ കൂടി ഉൾപ്പെടുന്നതാണ് ദമാസ്‌കസ് വരെയുള്ള ജൂത രാഷ്ട്രം.

MediaOne Logo

Web Desk

  • Published:

    10 Oct 2024 10:12 AM IST

Israel finance minister about jewish state
X

ജറുസലേം: ജറുസലേം മുതൽ സിറിയൻ തലസ്ഥാനമായ ദമസ്‌കസ് വരെ വ്യാപിച്ചുനിൽക്കുന്ന വിശാല ജൂത രാഷ്ട്രമാണ് തങ്ങൾ ലക്ഷ്യംവെക്കുന്നതെന്ന് ഇസ്രായേൽ ധനകാര്യമന്ത്രി ബെസാലെൽ സ്‌മോട്രിച്ച്. ആർട്ട് ടിവി ചാനൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിലാണ് മന്ത്രിയുടെ പരാമർശം.

''ഞാൻ ഒരു ജൂതരാഷ്ട്രം ആഗ്രഹിക്കുന്നുണ്ട്. അത് വളരെ സങ്കീർണമാണ്. ജൂത ജനതയുടെ മൂല്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രമായിരിക്കും അത്. ജറുസലേം മുതൽ ദമാസ്‌കസ് വരെ വിശാലമായതായിരിക്കും''- സ്‌മോട്രിച്ച് പറഞ്ഞു.

തീവ്രനിലപാടുള്ള സിയോണിസ്റ്റ് നേതാവാണ് ബെസാലെൽ സ്‌മോട്രിച്ച്. ദമാസ്‌കസ് വരെ വ്യാപിച്ചുകിടക്കുന്ന ജൂത രാഷ്ട്രം എന്ന് പറയുമ്പോൾ ഫലസ്തീന്റെ ഭൂപ്രദേശം മുഴുവൻ അതിൽപ്പെടും. ജോർദാൻ, സിറിയ, ലബനാൻ, ഇറാഖ്, ഈജിത് രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളും സൗദി അറേബ്യയുടെ ഭാഗം പോലും ഇതിൽപ്പെടും. സ്‌മോട്രിച്ചിന്റെ വ്യക്തിപരമായ നിലപാട് എന്നതിനപ്പുറം ഇസ്രായേലിന്റെ പൊതുസമൂഹത്തിൽ വലിയ അംഗീകാരമുള്ള ഒരു കാര്യം കൂടിയാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്.

TAGS :

Next Story