Quantcast

അൽഅഖ്‌സ പള്ളിയുടെ കവാടത്തിൽ ഇസ്രായേൽ വെടിവയ്പ്പ്; ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു

റൊമാനിയയിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഉസൈബി

MediaOne Logo

Web Desk

  • Published:

    2 April 2023 11:43 AM GMT

PalestinianyouthkilledinIsraelifiring, IsraeliforceskillPalestinianyouthinAlAqsaMosque, IsraeliforceskillPalestinianyouth, IsraelattackatAlAqsaMosquegate
X

ജറൂസലം: കിഴക്കൻ ജറൂസലമിൽ ഫലസ്തീൻ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം. അൽഅഖ്‌സ പള്ളിയുടെ ഗേറ്റിനുമുന്നിലാണ് ഇസ്രായേൽ ആക്രമണത്തിൽ 26കാരനായ മുഹമ്മദ് ഉസൈബി കൊല്ലപ്പെട്ടത്. മെഡിക്കൽ വിദ്യാർത്ഥിയാണ് ഉസൈബി.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അൽഅഖ്‌സ പള്ളിയുടെ ഗേറ്റുകളിലൊന്നായ ബാബുസ്സിൽസിലയിൽ വച്ചായിരുന്നു വെടിവയ്പ്പ്. പള്ളിയിൽ വീണ്ടും കയറാൻ ശ്രമിച്ച ഫലസ്തീൻ വനിതയെ ഇസ്രായേൽ സൈന്യം കൈയേറ്റം ചെയ്തത് മുഹമ്മദ് ഉസൈബി ചോദ്യംചെയ്യുകയായിരുന്നു. ഇതിനിടയിലാണ് യുവാവിനുനേരെ സൈനികർ വെടിയുതിർത്തത്.

ഒരു മിനിറ്റിനുള്ളിൽ 20ഓളം തവണ വെടിയൊച്ച കേട്ടതായി പരിസരത്തുണ്ടായിരുന്നവർ പറഞ്ഞതായി 'മിഡിലീസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തു. ശബ്ദം കേട്ട് ചെന്നപ്പോൾ ഗുരുതരമായ പരിക്കുകളോടെ നിലത്ത് വീണുകിടക്കുന്ന യുവാവിനെയാണ് കണ്ടത്. തൽക്ഷണം തന്നെ ഉസൈബി മരിച്ചിരുന്നു. ദക്ഷിണ ഇസ്രായേലിലെ നഖബ് സ്വദേശിയാണ് ഉസൈബി. റൊമാനിയയിൽ മെഡിക്കൽ പഠനം നടത്തിയിരുന്നത്.

വെടിവയ്പ്പിൽ യുവാവ് കൊല്ലപ്പെട്ട വിവരം ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചതിനെ തുടർന്നാണ് വെടിവച്ചതെന്നാണ് ഇസ്രായേൽ വിശദീകരണം. എന്നാൽ, ഫലസ്തീൻ വനിതയെ ഇസ്രായേൽ സൈന്യം കൈയേറ്റം ചെയ്തത് തടയാൻ ശ്രമിച്ചതായിരുന്നു യുവാവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Summary: Israeli forces kill Palestinian youth at Al-Aqsa Mosque gate in occupied East Jerusalem

TAGS :

Next Story