Quantcast

ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം

കഴിഞ്ഞ ദിവസം അൽ അഖ്‌സ പള്ളിയിൽ അതിക്രമിച്ചുകയറിയ ഇസ്രായേൽ സൈന്യം പ്രാർഥന നടത്തുന്നവരെ ഒഴിപ്പിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-04-07 05:39:47.0

Published:

7 April 2023 1:06 AM GMT

Israeli forces launch air strike on Gaza
X

 Gaza

ഗസ്സ: ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം. ഫലസ്തീൻ ആക്രമണത്തിന് തിരിച്ചടിയായാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ വിശദീകരണം. 30-ൽ കൂടുതൽ റോക്കറ്റുകൾ ഫലസ്തീൻ വിക്ഷേപിച്ചെന്നാണ് ഇസ്രായേൽ പറയുന്നത്. കഴിഞ്ഞ ദിവസം അൽ അഖ്‌സ പള്ളിയിൽ അതിക്രമിച്ചുകയറിയ ഇസ്രായേൽ സൈന്യം പ്രാർഥന നടത്തുന്നവരെ ഒഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്തരീക്ഷം യുദ്ധസമാനമായത്. ദക്ഷിണ ലെബനന് നേരെയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.

രാജ്യത്തിന്റെ ശത്രുക്കൾ ഏത് ആക്രമണത്തിനും കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച രാത്രി ഗസ്സയിൽ വ്യോമാക്രമണം നടന്നത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

അതേസമയം ഗസ്സയിലെ ഒന്നിലധികം പ്രദേശങ്ങൾ ലക്ഷ്യമിട്ട് നിരവധി വ്യോമാക്രമണങ്ങൾ നടന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗസ്സ മുമ്പിലെ ബെയ്ത് ഹനൂനിലെ കൃഷിസ്ഥലം, ഗസ്സ നഗരത്തിന് തെക്കുള്ള രണ്ട് സ്ഥലങ്ങൾ, ഗസ്സ നഗരത്തിന് സമീപം അൽ സൈത്തൂൻ പരിസരത്തുള്ള കൃഷി ഭൂമി, തെക്കൻ ഗസ്സ മുനമ്പിലെ ഖാൻ യൂനുസിന് കിഴക്കുള്ള ഒരു പ്രദേശം എന്നിവിടങ്ങളിലാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.

TAGS :

Next Story