അൽ ഖസ്സാം വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടു? വധിച്ചെന്ന് ഇസ്രായേലി മാധ്യമങ്ങൾ
അബു ഉബൈദയുടെ മരണം ഹമാസോ അൽ ഖസ്സാമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

ഗസ്സ: അൽ ഖസ്സാം വക്താവ് അബൂ ഉബൈദയെ വധിച്ചെന്ന് ഇസ്രായേലി മാധ്യമങ്ങൾ. ഗസ്സ സിറ്റിയിലെ റിമാൽ മേഖലയിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അബു ഉബൈദ കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ, ഇസ്രായേൽ വൃത്തങ്ങളെ ഉദ്ധരിച്ച് Ynet News റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അബു ഉബൈദയുടെ മരണം ഹമാസോ അൽ ഖസ്സാമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഒരു അപ്പാർട്ട്മെന്റിൽ നടന്ന ആക്രമണത്തിൽ എല്ലാ താമസക്കാരും കൊല്ലപ്പെട്ടതായി ഒരു ഫലസ്തീൻ വൃത്തത്തെ ഉദ്ധരിച്ച് സൗദി മാധ്യമം അൽ-അറേബ്യ റിപ്പോർട്ട് ചെയ്തു. അബു ഉബൈദ എന്ന നാമത്തിൽ അറിയപ്പെടുന്ന ഹുദൈഫ സമീർ അബ്ദുല്ല അൽ-കഹ്‌ലൗത്ത് ഫലസ്തീൻ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്. 2002 ലാണ് മുതിർന്ന ഫീൽഡ് ഓപ്പറേറ്റീവായി അദ്ദേഹം ഉയർന്നുവന്നത്. പിന്നീട് 2005 ൽ ഇസ്രായേൽ ഗസ്സയിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് ഔദ്യോഗിക വക്താവായി.
Next Story
Adjust Story Font
16

