Quantcast

ട്രംപിന്‍റെ ഭരണകാലം മരുമകന്‍ കുഷ്നര്‍ പുസ്തകമാക്കുന്നു

പ്രസിഡന്‍റ് കാലത്ത് മുതിര്‍ന്ന ഉപദേശകനെന്ന നിലയില്‍​ ട്രംപിന്‍റെ തീരുമാനങ്ങളിലേറെയും സ്വാധീനം ചെലുത്തിയ വ്യക്തിയാണ് കുഷ്നര്‍.

MediaOne Logo

Web Desk

  • Published:

    16 Jun 2021 6:45 AM GMT

ട്രംപിന്‍റെ ഭരണകാലം മരുമകന്‍ കുഷ്നര്‍ പുസ്തകമാക്കുന്നു
X

മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭരണകാലം പുസ്തകമാക്കാനൊരുങ്ങി മരുമകനും ഭരണകാലത്തെ മുതിർന്ന ഉപദേഷ്​ടാവുമായിരുന്ന ജാരെദ് കുഷ്നര്‍. പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ ട്രംപ് സ്വീകരിച്ച നിലപാടുകളെയും നടപടികളെയും സംബന്ധിച്ച് പുസ്തകത്തില്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

പുസ്​തക രചനക്ക്​ ഹാർപിൻ കോളിൻസ് പബ്ലിഷിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ബ്രോഡ്​സൈഡ്​ ബുക്​സുമായി കുഷ്നര്‍ കരാറിലെത്തി. കരാർ തുക ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. 2022ആരംഭത്തോടുകൂടി പുസ്തകം പുറത്തിറങ്ങുമെന്നാണ് വിവരം.

ഉപദേശകനെന്ന നിലയ്ക്ക്​ ട്രംപിന്‍റെ തീരുമാനങ്ങളിലേറെയും സ്വാധീനിച്ച വ്യക്തിയാണ് കുഷ്നര്‍. അബ്രഹാം അക്കോഡ്​സ്​, ക്രിമിനൽ ജസ്റ്റിസ്​ പരിഷ്​കാരങ്ങൾ തുടങ്ങി വിവിധ നടപടികള്‍ക്കു പിന്നില്‍ അദ്ദേഹമുണ്ടായിരുന്നു. ട്രംപിന്‍റെ മകൾ ഇവാൻകയുടെ ഭര്‍ത്താവാണ്​ 40 കാരനായ കുഷ്​നർ.

TAGS :

Next Story