Quantcast

എയർ ഷോക്കിടെ ജെറ്റ് വിമാനം പാർക്കിംഗ് ലോട്ടിലേക്ക് തകർന്ന് വീണു; വീഡിയോ

അമേരിക്കയിലെ മിഷിഗണിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2023-08-14 11:49:54.0

Published:

14 Aug 2023 5:15 PM IST

എയർ ഷോക്കിടെ ജെറ്റ് വിമാനം പാർക്കിംഗ് ലോട്ടിലേക്ക് തകർന്ന് വീണു; വീഡിയോ
X

അമേരിക്കയിലെ മിഷിഗണിൽ എയർ ഷോക്കിടെ ഫൈറ്റർ ജെറ്റ് വിമാനം പാർക്കിംഗ് ലോട്ടിലേക്ക് തകർന്ന് വീണു. മിഗ്-23 വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും പാരച്യൂട്ട് വഴി രക്ഷപ്പെട്ടു.

യെപ്‌സിലാന്റിക്ക് കിഴക്കുള്ള വില്ലോ റൺ എയർപോർട്ടിൽ നടന്ന മിഷിഗൺ എയർ ഷോയിലെ ജെറ്റ് വിമാനം അടുത്തുള്ള അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിന്റെ പാർക്കിംഗ് ലോട്ടിൽ തകർന്ന് വീഴുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുറത്തു വന്ന വീഡിയോയിൽ രണ്ട് പൈലറ്റുമാർ വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടുന്നതും വിമാനത്തിൽ നിന്ന് പുക ഉയരുന്നതും കാണാം. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡിമിനിസ്‌ട്രേഷനും (എഫ്.എ.എ) നഷ്ണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണമാരംഭിച്ചു.

TAGS :

Next Story