Quantcast

'മുസ്‌ലിം ജനസംഖ്യ ക്രിസ്ത്യാനികളെ മറികടക്കും'; കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ക്രിസ്ത്യാനികളോട് മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് കരോലിൻ ലീവിറ്റിന്റെ എക്സ് പോസ്റ്റ്

MediaOne Logo
മുസ്‌ലിം ജനസംഖ്യ ക്രിസ്ത്യാനികളെ മറികടക്കും; കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ക്രിസ്ത്യാനികളോട് മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
X

വാഷിംഗ്ടൺ: 2035ഓടെ ലോകത്ത് ക്രിസ്ത്യാനികളേക്കാള്‍ മുസ്ലിങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും അതിനാൽ വിവാഹം കഴിച്ച് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാനും അവരെ ക്രിസ്തീയ മൂല്യങ്ങളിൽ വളർത്താനും അമേരിക്കക്കാരോട് നിർദേശിച്ച് മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്.

'വിവാഹം കഴിക്കൂ, കൂടുതൽ കുട്ടികൾക്ക് ജന്മം നൽകൂ, അവരെ പള്ളിയുമായി ബന്ധപ്പെടുത്തി വളർത്തൂ, അമേരിക്കയെ സ്നേഹിക്കാൻ അവരെ പഠിപ്പിക്കൂ'- എന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടുള്ള കരോലിൻ ലീവിറ്റിന്റെ എക്സ് പോസ്റ്റ്.

2035ഓടെ ആഗോള മുസ്ലിം ജനസംഖ്യ 257 കോടിയിലെത്തുമെന്നും ക്രിസ്ത്യന്‍ ജനസംഖ്യ 252 കോടിയായിരിക്കുമെന്നുമാണ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ പ്രവചനം. 2020ല്‍ ലോകത്ത് 227 കോടി ക്രിസ്ത്യാനികളും 202 കോടി മുസ്ലിങ്ങളുമുണ്ടായിരുന്നു. രണ്ട് മതവിഭാഗങ്ങളുടെയും ജനസംഖ്യ വര്‍ധിക്കുമെങ്കിലും മുസ്ലിം ജനസംഖ്യയുടെ വളര്‍ച്ചാനിരക്ക് കൂടുതലായിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

പോസ്റ്റിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. അവർ പങ്കുവെച്ച കുടുംബമൂല്യങ്ങളെയും മതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളെ പിന്തുണച്ചുകൊണ്ട് ഒരുവിഭാ​ഗം രം​ഗത്തെത്തിയെങ്കിലും പൊതുപ്രവർത്തകർ ഒരു പ്രത്യേക ജീവിതശൈലിയോ മതപരമായ പാതയോ പിന്തുടരാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ശരിയാണോയെന്ന് സ്വയം ചിന്തിക്കണമെന്നിങ്ങനെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. 2025 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ലീവിറ്റ്, രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനുശേഷം പദവി ഒഴിയുകയായിരുന്നു.

TAGS :

Next Story