സംസ്കാര ചടങ്ങില്‍ എലിസബത്ത് രാജ്ഞിയുടെ ആഭരണങ്ങളണിഞ്ഞ് കേറ്റ് മിഡിൽടൺ

വില്യമിനും മക്കളായ ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിക്കുമൊപ്പമാണ് കേറ്റ് ചടങ്ങിനെത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-09-20 06:04:32.0

Published:

20 Sep 2022 6:04 AM GMT

സംസ്കാര ചടങ്ങില്‍ എലിസബത്ത് രാജ്ഞിയുടെ ആഭരണങ്ങളണിഞ്ഞ് കേറ്റ് മിഡിൽടൺ
X

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങില്‍ രാജ്ഞിയുടെ ആഭരണങ്ങളിഞ്ഞാണ് വില്യം രാജകുമാരന്‍റെ ഭാര്യയും ബ്രിട്ടീഷ് രാജകുടുംബാംഗവുമായ കേറ്റ് മിഡില്‍ടണ്‍ പങ്കെടുത്തത്. വില്യമിനും മക്കളായ ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിക്കുമൊപ്പമാണ് കേറ്റ് ചടങ്ങിനെത്തിയത്.


രാജകീയ പാരമ്പര്യമനുസരിച്ച് കറുത്ത കോട്ടും മൂടുപടത്തോടു കൂടിയ കറുത്ത തൊപ്പിയുമാണ് കേറ്റ് ധരിച്ചത്. എന്നാല്‍ കേറ്റ് ധരിച്ച മാലയിലാണ് എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞത്. എലിസബത്തിന്‍റെ ഇഷ്ട ആഭരണമായ പേള്‍ ചോക്കറാണ് കേറ്റ് അണിഞ്ഞിരുന്നത്. ജാപ്പനീസ് പേൾ ചോക്കർ വിഭാഗത്തില്‍ പെടുന്ന ഈ മാലയില്‍ നാല് നിരകളിലായി മുത്തുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. നടുക്കായി വജ്രം കൊണ്ടുള്ള ലോക്കറ്റും അടങ്ങിയിരിക്കുന്നു. പേള്‍ കമ്മലുകളും ഇതോടൊപ്പം ധരിച്ചിരുന്നു. 1983-ൽ ബംഗ്ലാദേശിൽ നടന്ന അത്താഴവിരുന്നിനാണ് എലിസബത്ത് രാജ്ഞി പേള്‍ ചോക്കര്‍ അവസാനമായി അണിഞ്ഞത്. 1947ല്‍ രാജ്ഞിക്ക് ലഭിച്ച വിവാഹസമ്മാനമായി ലഭിച്ചതാണ് പേള്‍ കമ്മലുകള്‍. 1982-ൽ പരേതയായ മരുമകൾ ഡയാന രാജകുമാരിക്കും രാജ്ഞി ഇതേ ചോക്കർ നല്‍കിയിരുന്നു.


പത്ത് ദിവസം നീണ്ട് നിന്ന ദുഃഖാചരണത്തിനിടയില്‍ രാജ്ഞിയുടെ വ്യത്യസ്ത ആഭരണങ്ങളണിഞ്ഞാണ് കേറ്റ് ആദരവർപ്പിച്ചത്. ശനിയാഴ്ച ബക്കിങ്ഹാം കൊട്ടാരത്തിൽ വച്ച് നടന്ന ഉച്ചഭക്ഷണ ചടങ്ങിലും രാജ്ഞിക്ക് ആദരമർപ്പിച്ച് കേറ്റ് പേൾ നെക്ലേസ് ധരിച്ചിരുന്നു. നീണ്ട കാലം ബ്രിട്ടനിലെ രാജ്ഞിയായ എലിസബത്ത് സെപ്റ്റംബർ എട്ടിനാണ് അന്തരിച്ചത് . ഇന്നലെയായിരുന്നു രാജ്ഞിയുടെ സംസ്കാരം.

TAGS :

Next Story