Quantcast

ഏറ്റവും സന്തോഷമുള്ള രാജ്യം വിളിക്കുന്നു; ഫിൻലാൻഡിലേക്ക് ഫ്രീയായി പോകാം, ചലഞ്ചിൽ ഇപ്പോൾ പങ്കെടുക്കാം

ഫിൻലൻഡിലെ പ്രശസ്തമായ ലേക് ലാൻഡിൽ ഒരാഴ്ചയോളം സൗജന്യമായി ചെലവഴിക്കാം

MediaOne Logo

ലാൽകുമാർ

  • Updated:

    2026-03-26 13:33:15.0

Published:

26 March 2026 7:02 PM IST

ഏറ്റവും സന്തോഷമുള്ള രാജ്യം വിളിക്കുന്നു; ഫിൻലാൻഡിലേക്ക് ഫ്രീയായി പോകാം, ചലഞ്ചിൽ ഇപ്പോൾ പങ്കെടുക്കാം
X

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിൻലൻഡ്. ഏറ്റവും സന്തുഷ്ട രാജ്യം എന്ന ബഹുമതി തുടർച്ചയായ ഒമ്പതാം തവണയും നിലനിർത്തി. രാജ്യത്തിൻ്റെ സന്തോഷം ലോകമെമ്പാടും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ. ഫിൻലൻഡുകാരനെപ്പോലെ 'ചിൽ' ചെയ്യാനായി ഏഴ് ദിവസത്തെ ചലഞ്ചാണ് മുന്നോട്ടുവയ്ക്കുന്നത്.

'വിസിറ്റ് ഫിൻലാൻഡ്' (Visit Finland) എന്ന രാജ്യത്തിന്റെ ഔദ്യോഗിക ടൂറിസം പ്ലാറ്റ്‌ഫോമാണ് "ഒരു ഫിന്നിഷ് പൗരനെപ്പോലെ വിശ്രമിക്കൂ" (chill like a Finn) എന്ന പ്രമേയത്തിൽ ചലഞ്ച് സംഘടിപ്പിക്കുന്നത്. ജൂണിലായിരിക്കും യാത്ര.

ഫിൻലൻഡിലെ പ്രശസ്തമായ ലേക് ലാൻഡിൽ ഒരാഴ്ചയോളം സൗജന്യമായി ചെലവഴിക്കാം. ഫിൻലൻഡിലെ തടാക മേഖലയാണ് ഫിന്നിഷ് ലേക്ക്‌ലാൻഡ്. തടാകങ്ങൾ, ഇടതൂർന്ന വനങ്ങൾ, അനന്തമായി വ്യാപിച്ചുകിടക്കുന്ന കുന്നുകൾ എന്നിവയ്ക്ക് പേരുകേട്ട ഒരു പ്രദേശമാണിത്. നിരവധി വിദേശ വിനോദസഞ്ചാരികൾ ഫിൻലാൻഡിലേക്ക് വരുന്നുണ്ടെങ്കിലും, ലേക്‌ലാൻഡ് ഇപ്പോഴും പലർക്കും പരിചിതമല്ലാത്ത സ്ഥലമാണ്. ഫിന്നിഷ് വേനൽക്കാലത്തിന്റെ സത്ത പകർത്തുന്ന ഒരു വീഡിയോയും ഈ കാമ്പെയ്‌നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജൂണിലാണ് ഈ ചലഞ്ച് ആരംഭിക്കുന്നത്. ലോകത്തെവിടെയുള്ളവർക്കും രണ്ട് ഘട്ടങ്ങളിലൂടെ ഇതിന് അപേക്ഷിക്കാം. ഇൻസ്റ്റഗ്രാമിലുള്ള സോഷ്യൽ മീഡിയ ചലഞ്ച് പൂർത്തിയാക്കുക, വെബ്സൈറ്റിലെ അപേക്ഷാ ഫോം പൂരിപ്പിക്കുക എന്നിവയാണിവ.

ആരോടൊപ്പമാണോ വരാൻ ആ​ഗ്രഹിക്കുന്നത് ആ വ്യക്തിയുമായി ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യണം. സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് വീഡിയോ പങ്കുവക്കേണ്ടത്. ഫിൻലൻഡിലെ അവധിക്കാലം എങ്ങനെ ആഘോഷിക്കും എന്നതിനെ കുറിച്ചും വിശദീകരിക്കണം. വിസിറ്റ് ഫിൻലൻഡ് വെബ്‌സൈറ്റിൽ കയറി ഔദ്യോഗിക ഫോം പൂരിപ്പിക്കുകയും സോഷ്യൽ മീഡിയ പോസ്റ്റിന്റെ ലിങ്ക് അയയ്ക്കുകയും വേണം. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ് പ്രായമുണ്ടായിരിക്കണം. മാർച്ച് 29 രാത്രി 11:59 മണിവരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

TAGS :

Next Story