Quantcast

'ലെബനാനെ വെടിനിര്‍ത്തലില്‍ നിന്ന് ഒഴിവാക്കാനാകില്ല'; കരാര്‍ ലംഘിച്ചാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍

ഇസ്രായേല്‍ ലെബനാനില്‍ വ്യാപക ആക്രമണവും കൂട്ടക്കൊലയും തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്

MediaOne Logo
ലെബനാനെ വെടിനിര്‍ത്തലില്‍ നിന്ന് ഒഴിവാക്കാനാകില്ല; കരാര്‍ ലംഘിച്ചാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍
X

തെഹ്റാന്‍: യുഎസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ അവിഭാജ്യ ഘടകമാണ് ലെബനാനെന്ന് ഇറാന്‍. വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനം ഗുരുതരമായ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞു. ഇസ്രായേല്‍ ലെബനാനില്‍ വ്യാപക ആക്രമണവും കൂട്ടക്കൊലയും തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്.

'ലെബനാനും മുഴുവന്‍ പ്രതിരോധ സഖ്യവും ഇറാന്റെ സഖ്യകക്ഷികളായതിനാല്‍ അവര്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് ഒഴിവാക്കാനാകാത്ത ഘടകമാണ്. ഇത് ഇറാന്റെ 10 ഇന വെടിനിര്‍ത്തല്‍ നിര്‍ദേശത്തിലെ ആദ്യ ഇനമാണ്. പാക് പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതില്‍ ഇനി നിഷേധമോ പിന്നോട്ടുപോകലോ ഇല്ല. വെടിനിര്‍ത്തര്‍ കരാര്‍ ലംഘനത്തിന് കനത്ത വില നല്‍കേണ്ടിവരും. ശക്തമായ തിരിച്ചടിയും നല്‍കും. ഇപ്പോള്‍ കത്തുന്ന തീ എത്രയും വേഗം അണയ്ക്കുക' -ഖാലിബാഫ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഇറാനും യുഎസും തമ്മില്‍ ധാരണയിലെത്തിയ രണ്ടാഴ്ച വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍ ലെബനാനെതിരായ ആക്രമണം തുടരുമെന്നുമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നിലപാട്. ഇതിന് പിന്നാലെ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ ഇസ്രായേല്‍ ലെബനാനില്‍ നടത്തിയത്. 89 പേരാണ് കൊല്ലപ്പെട്ടത്. 700ലധികം പേര്‍ക്ക് പരിക്കേറ്റു. അതേസമയം ലെബനാന്‍ യുദ്ധം ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞു. ഇറാനുമായി നേരിട്ടുള്ള ചര്‍ച്ച ഉടന്‍ നടക്കുമെന്നും ട്രംപ് പറഞ്ഞു.

TAGS :

Next Story