Quantcast

ആപ്പിള്‍ സ്റ്റോറില്‍ നിന്നും 300 ഐഫോണുകള്‍ വാങ്ങി മടങ്ങവെ മിനിറ്റുകള്‍ക്കകം മോഷണം പോയി

മാൻഹട്ടനിലെ ഫിഫ്ത്ത് അവന്യൂവിലെ ആപ്പിൾ സ്റ്റോറിൽ നിന്നും 300 ഐഫോണുകള്‍ വാങ്ങി മടങ്ങുകയായിരുന്നു 27കാരനായ യുവാവ്

MediaOne Logo

Web Desk

  • Published:

    3 Dec 2022 10:59 AM GMT

ആപ്പിള്‍ സ്റ്റോറില്‍ നിന്നും 300 ഐഫോണുകള്‍ വാങ്ങി മടങ്ങവെ മിനിറ്റുകള്‍ക്കകം മോഷണം പോയി
X

ന്യൂയോര്‍ക്ക്: മോഷണം എപ്പോഴാണ്, എവിടെ വച്ചാണ് നടക്കുന്നതെന്ന് പറയാന്‍ സാധിക്കില്ല. സൂക്ഷിക്കണം എന്നു ചിന്തിക്കാന്‍ തുടങ്ങുമ്പോഴെ കയ്യിലിരിക്കുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടിരിക്കും. അത്തരമൊരു മോഷണമാണ് ഈയിടെ ന്യൂയോര്‍ക്കില്‍ നടന്നത്. 300 ഐഫോണുകള്‍ വാങ്ങി മടങ്ങുകയായിരുന്ന യുവാവിന്‍റെ വിലപിടിപ്പുള്ള ഫോണുകളാണ് മോഷണം പോയത്.

തിങ്കളാഴ്ച 1.45 ഓടെയാണ് സംഭവം. മാൻഹട്ടനിലെ ഫിഫ്ത്ത് അവന്യൂവിലെ ആപ്പിൾ സ്റ്റോറിൽ നിന്നും 300 ഐഫോണുകള്‍ വാങ്ങി മടങ്ങുകയായിരുന്നു 27കാരനായ യുവാവ്. സ്വന്തം കടയിൽ വിൽക്കാൻ വലിയ അളവിൽ ഗാഡ്‌ജെറ്റുകൾ വാങ്ങുന്നതിനാൽ അയാൾ ആ സ്റ്റോറിൽ സുപരിചിതനാണ്. ഫോണുകള്‍ വാങ്ങിയ ശേഷം, മൂന്ന് ബാഗുകൾ നിറയെ സ്മാർട്ട്‌ഫോണുകളുമായി കാറിലേക്ക് മടങ്ങുമ്പോൾ ഒരു കാർ അരികിൽ വന്നു നിന്നു. വന്നു നിന്ന കാറിൽനിന്നും രണ്ടുപേർ പുറത്തിറങ്ങി ബാഗുകൾ ബലമായി ആവശ്യപ്പെട്ടു. യുവാവ് വിസമ്മതിച്ചപ്പോൾ, അവരിൽ ഒരാൾ മുഖത്ത് ഇടിക്കുകയും ബാഗുകളിലൊന്നുമായി ഓടുകയും ചെയ്തു. 125 ഐഫോണുകളാണ് ഇവർ മോഷ്ടിച്ചത്.ഐഫോണുകൾ മോഷ്ടിച്ചവർക്കായി പോലീസ് തിരച്ചിൽ നടത്തുകയും സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോട് അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

രാത്രിയിലാണ് സംഭവം നടന്നത്. ഇയാളെ കുറ്റവാളികള്‍ കൃത്യമായി ലക്ഷ്യമിട്ടത് എന്തിനാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. അടുത്തിടെ മസാച്യുസെറ്റ്‌സ്, ഹിംഗ്‌ഹാമിലെ ആപ്പിൾ സ്റ്റോറിൽ ഒരു കറുത്ത എസ്‌യുവി ഇടിച്ചു കയറിയ സംഭവമുണ്ടായിട്ടുണ്ട്. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.അപകടത്തിൽ കടയുടെ മുൻവശത്തെ ഗ്ലാസിൽ വലിയ ദ്വാരമുണ്ടായി.നിരവധി ഉപഭോക്താക്കൾ സ്റ്റോറിനകത്ത് കുടുങ്ങിയിരുന്നു.

TAGS :

Next Story