മുൻകാമുകിയെ കൊല്ലാൻ വിഷപ്പൊടി ഉപയോഗിച്ചു: അതേ പൊടി ശ്വസിച്ച് 67കാരന് ദാരുണാന്ത്യം

വിഷപ്പൊടി മാരിയോരിയുടെ കണ്ണുകളെ പൂർണമായി നശിപ്പിച്ചതായും ശ്വാസകോശത്തിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചതായും ആശുപത്രി അധികൃതർ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-17 05:53:35.0

Published:

17 March 2023 5:49 AM GMT

Man kills ex-girlfriend, self with toxic powder in Colombia
X

ബോഗോട്ട: മുൻകാമുകിയെ കൊല്ലാനുപയോഗിച്ച വിഷപ്പൊടി ശ്വസിച്ച് 67കാരന് ദാരുണാന്ത്യം. സൗത്ത് അമേരിക്കയിലെ`കൊളംബിയ സ്വദേശിയായ ലൂയിൽ കാർലോസ് ആണ് മരിച്ചത്. മാഡെലിനിലെ ഷോപ്പിംഗ് മാളിൽ ബുധനാഴ്ച നടന്ന കൊലപാതകത്തിന് പിന്നാലെ ഇയാളും മരിക്കുകയായിരുന്നു.

മുൻ കാമുകി മാരിയോരി മുനോസ് ജോലി ചെയ്യുന്ന സലൂണിലെത്തിയാണ് ലൂയിസ് കൃത്യം നടത്തിയത്. കുറച്ചു നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ബുധനാഴ്ച അത്യാവശ്യമായി കാണണമെന്ന് ലൂയിസ് അറിയിച്ചത് പ്രകാരം ഇയാളെ കാണാനെത്തിയപ്പോഴാണ് ലൂയിസ് കയ്യിൽ കരുതിയിരുന്ന വിഷപ്പൊടി ഇവർക്കു നേരെ പ്രയോഗിച്ചത്. വിഷപ്പൊടിയേറ്റ് ഉടൻ തന്നെ ഇവർ സലൂണിൽ തിരിച്ചെത്തുകയും മാൾ അധികൃതർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വിഷപ്പൊടി മാരിയോരിയുടെ കണ്ണുകളെ പൂർണമായി നശിപ്പിച്ചതായും ശ്വാസകോശത്തിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചതായും ആശുപത്രി അധികൃതർ പറയുന്നു. ഇതിന് പിന്നാലെയാണ് പൊടി ശ്വസിച്ച് ലൂയിസിന്റെ മരണവും സ്ഥിരീകരിക്കുന്നത്. ഇയാളെ കൂടാതെ പൊടിയേറ്റ മാൾ ജീവനക്കാർക്കും മാരിയോരിയെ ചികിത്സിച്ച ആശുപത്രി ജീവനക്കാർക്കും സംഭവസ്ഥലത്തെത്തിയ പൊലീസുകാർക്കും ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടതായാണ് വിവരം.

പൊടിയുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. എല്ലാവർക്കും തന്നെ തലവേദന,ഛർദി തുടങ്ങിയ അസ്വസ്ഥതകളാണുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story