Quantcast

പാകിസ്താനിലെ തെരുവുകളില്‍ പാട്ടുപാടി കുല്‍ഫി വില്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപ്! വീഡിയോ

പാകിസ്താനിലെ പഞ്ചാബിലെ സഹിവാള്‍ ജില്ലയില്‍ നിന്നുള്ളയാളാണ് ഇയാള്‍

MediaOne Logo

Web Desk

  • Updated:

    2023-10-11 06:43:22.0

Published:

11 Oct 2023 12:12 PM IST

Man Resembling Donald Trump
X

ഡൊണാള്‍ഡ് ട്രംപിന്‍റെ രൂപസാദൃശ്യമുള്ള കുല്‍ഫി വില്‍പനക്കാരന്‍

ഇസ്‍ലാമാബാദ്: സിനിമാതാരങ്ങളും ലോകനേതാക്കളും അടക്കമുള്ള പ്രമുഖരോട് രൂപസാദൃശ്യമുള്ള പലരെയും നമുക്കും ചുറ്റും മറ്റ് രാജ്യങ്ങളില്‍ കണ്ടിട്ടുണ്ട്. രജനീകാന്ത് മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ളവര്‍ക്ക് അത്തരത്തില്‍ അപരന്‍മാരുണ്ട്. ഇപ്പോഴിതാ അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ രൂപാസാദൃശ്യമുള്ള കുല്‍ഫി വില്‍പനക്കാരന്‍റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

പാകിസ്താനിലെ പഞ്ചാബിലെ സഹിവാള്‍ ജില്ലയില്‍ നിന്നുള്ളയാളാണ് ഇയാള്‍. നാട്ടുകാര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വം 'ചാച്ചാ ബഗ്ഗ' എന്നാണ് വിളിക്കുന്നത്. ഒരു പ്രൊഫഷണല്‍ ഗായകനെപ്പോലെ തന്‍റെ ആകര്‍ഷകമായ ശബ്ദത്തില്‍ പാടുന്നത് വീഡിയോയില്‍ കേള്‍ക്കാം. "ഏയ് കുൽഫി... കുൽഫി! ആ... ഖോയാ കുൽഫി, കുൽഫി, കുൽഫി," എന്നു പാടിക്കൊണ്ടാണ് താനാ തെരുവിലെത്തിയെന്ന് പ്രദേശവാസികളെ ചാച്ചാ അറിയിക്കുന്നത്.

TAGS :

Next Story