നൊബേൽ ട്രംപിനും വെനസ്വേലയിലെ ജനങ്ങൾക്കും സമർപ്പിക്കുന്നു: മരിയ കൊരീന മച്ചാഡോ
വെനസ്വേലയിലെ പ്രതിപക്ഷനേതാവാണ് മരിയ കൊരീന മച്ചാഡോ

Maria Machado | Photo | The Times
കരാക്കസ്: തനിക്ക് ലഭിച്ച അംഗീകാരം വെനിസ്വേലയിലെ ബുദ്ധിമുട്ടുന്ന ജനങ്ങൾക്കും തങ്ങളുടെ പോരാട്ടത്തിന് പിന്തുണ നൽകുന്ന യുഎസ് പ്രസിഡന്റ് ട്രംപിനും സമർപ്പിക്കുമെന്നും സമാധാന നൊബേൽ ജേതാവ് മരിയ കൊരീന മച്ചാഡോ. ഈ അംഗീകാരം സ്വാതന്ത്ര്യത്തിനായി പോരാടുന്ന വെനസ്വേലയിലെ മുഴുവൻ ജനങ്ങൾക്കുമുള്ളതാണൈന്ന് മച്ചാഡോ എക്‌സിൽ കുറിച്ചു.
This recognition of the struggle of all Venezuelans is a boost to conclude our task: to conquer Freedom.
— María Corina Machado (@MariaCorinaYA) October 10, 2025
We are on the threshold of victory and today, more than ever, we count on President Trump, the people of the United States, the peoples of Latin America, and the democratic…
വെനസ്വേലയിലെ പ്രതിപക്ഷനേതാവാണ് മരിയ കൊരീന മച്ചാഡോ. സമാധാനത്തിനുള്ള നൊബേൽ ലഭിക്കുന്ന ഇരുപതാമത് വനിതയാണ് ഇവർ. നിസഹായരായ ആളുകൾക്ക് വേണ്ടി പോരാടിയ വനിത എന്നാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി മരിയയെ വിശേഷിപ്പിച്ചത്.
അതേസമയം വെനസ്വേലയിലെ ഇടതുപക്ഷ സർക്കാരിനെതിരെ പ്രവർത്തിക്കുന്ന യുഎസ് ഏജന്റാണ് കൊരീന എന്ന വിമർശനവുമുണ്ട്. തീവ്ര വലതുപക്ഷ നിലപാടുള്ള അവർ ഇസ്രായേൽ പക്ഷക്കാരികൂടിയാണ്. ഗസ്സയിലെ ഇസ്രായേൽ വംശഹത്യയെ പരസ്യമായി പിന്തുണച്ച വ്യക്തി കൂടിയാണ് കൊരീന.
Adjust Story Font
16

