Quantcast

മണിക്കൂറിന് 4,850 രൂപ; എഐയെ ഹിന്ദി പഠിപ്പിക്കാൻ ആളെ തേടി സക്കര്‍ബര്‍ഗ്

ബിസിനസ് ഇന്‍സൈഡറാണ് മെറ്റ നല്‍കിയ തൊഴില്‍ പരസ്യത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    9 Sept 2025 1:40 PM IST

മണിക്കൂറിന് 4,850 രൂപ; എഐയെ ഹിന്ദി പഠിപ്പിക്കാൻ ആളെ തേടി സക്കര്‍ബര്‍ഗ്
X

ന്യൂയോര്‍ക്ക്: ഇന്ത്യൻ ഉപയോക്താക്കൾക്കായി ഹിന്ദി ഭാഷയിലുള്ള എഐ ചാറ്റ്ബോട്ടുകൾ നിർമിക്കാൻ സഹായിക്കുന്നതിനായി ആളെ തേടി മാര്‍ക്ക് സക്കര്‍ബര്‍ഗ്. മണിക്കൂറിന് 4,850 രൂപ വരെ പ്രതിഫലം ലഭിക്കുന്ന ആകർഷകമായ പാക്കേജുകളാണ് കമ്പനി ഓഫർ ചെയുന്നത്. ഹിന്ദി, ഇന്തോനേഷ്യന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള കാരക്ടര്‍ ക്രിയേഷന്‍, സ്റ്റോറി ടെല്ലിങ്, പ്രോംറ്റ് എഞ്ചിനീയറിങ് എന്നിവയില്‍ ആറ് വര്‍ഷത്തെയെങ്കിലും പരിചയമുള്ളവരെയാണ് കമ്പനി തേടുന്നത്.

ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലെ എഐ സാന്നിധ്യം വികസിപ്പിക്കാനുള്ള മെറ്റയുടെ ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് പുതിയ നീക്കമെന്ന് ബിസിനസ് ഇൻസൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിനസ് ഇന്‍സൈഡറാണ് മെറ്റ നല്‍കിയ തൊഴില്‍ പരസ്യത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മെറ്റ മെസഞ്ചറിലും വാട്‌സാപ്പിലുമെല്ലാം ഇണങ്ങുന്ന എഐ വ്യക്തിത്വങ്ങള്‍ രൂപകല്‍പന ചെയ്‌തെടുക്കാന്‍ സാധിക്കുന്നവരേയാണ് വേണ്ടത്.

പ്രാദേശികമായ വൈകാരികതലങ്ങള്‍ മനസിലാക്കി ഹിന്ദിഭാഷയില്‍ ഒഴുക്കോടെ ആശയവിനിമയം നടത്തുന്ന എഐ ചാറ്റ്‌ബോട്ടുകള്‍ നിര്‍മിച്ചെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ക്രിസ്റ്റല്‍ ഇക്വേഷന്‍, അക്വെന്റ് ടാലന്റ് എന്നീ ഏജന്‍സികളാണ് കരാര്‍ ജീവനക്കാരെ ജോലിക്ക് നിയമിക്കുക.

TAGS :

Next Story