ഇറാൻ ആക്രമണം: ഇസ്രായേലിലെ സൊറോക്കോ സൈനിക ആശുപത്രിയിൽ വൻ നാശനഷ്ടം
അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആരും ആശുപത്രിയിലേക്ക് വരരുതെന്ന് ആശുപത്രി ഡയറക്ടർ

തെൽ അവിവ്: ഇറാന്റെ മിസൈലാക്രമണത്തിൽ ബീർഷെബയിലെ സൈനിക ആശുപത്രിയായ സൊറോക്കയ്ക്ക് ഏറ്റത് വൻ നാശനഷ്ടം.
വ്യാപകമായ നാശനഷ്ടം സംഭവിച്ചുവെന്ന് സൊറോക്ക ആശുപത്രി ഡയറക്ടർ ജനറൽ, ശ്ലോമി കോഡേഷ് വ്യക്തമാക്കി. അത്യാവശ്യ കാര്യങ്ങള്‍ക്കെല്ലാതെ ആരും ആശുപത്രിയിലേക്ക് വരരുതെന്നും കോഡേഷ് പറയുന്നു.
"ആശുപത്രിയിലെ മറ്റ് കെട്ടിടങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. രോഗികളെയും ജീവനക്കാരെയും സുരക്ഷിതയിടത്തേക്ക് മാറ്റി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. പലരും സ്ഫോടനമുണ്ടായതിന്റെ ആഘാതത്തിലാണ്''- കോഡേഷിന്റെ വാക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഥലത്ത് വ്യാപകമായ നാശം സംഭവിച്ചെന്ന് ഇസ്രായേലിന്റെ അടിയന്തര പ്രതികരണ സേവന വിഭാഗവും വ്യക്തമാക്കുന്നുണ്ട്. പരിക്കുകൾ ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ആശുപത്രി അധികൃതര്‍ വിലയിരുത്തുകയാണ്. അതേസമയം പുറത്തുവരുന്ന ചിത്രങ്ങളിലും വീഡിയോകളിലും നാശനഷ്ടം പ്രകടമാണ്. ആക്രമണത്തില്‍ 30ലധികം പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം ഇതുപോലെയുള്ള ആക്രമണങ്ങള്‍ ഇനിയുമുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ബീര്‍ഷെബ മേയര്‍ റുവിക് ഡാനിലോവിച്ച് പറഞ്ഞു.
ഇസ്രായേലിലെ പ്രമുഖ മെഡിക്കൽ സെന്ററുകളിലൊന്നാണ് സൊറോക്ക. തെക്കന്‍ പ്രദേശമായ ബീർഷെബയില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി പത്ത് ലക്ഷത്തിലധികം ആളുകളെ പരിചരിക്കുന്നുവെന്നാണ് വെബ്സൈറ്റ് അവകാശപ്പെടുന്നത്. ഗസ്സയില്‍ നിന്നും വെറും 22 മൈല്‍ അകലെയാണ് സൊറോക്ക. അതിനാല്‍ തന്നെ പരിക്കേറ്റ സൈനികരെ ആദ്യം ഇങ്ങോട്ടാണ് കൊണ്ടുവരുന്നത്.
Adjust Story Font
16

