Quantcast

1,99,000 ആളുകളുടെ മരണത്തിന് കാരണമായേക്കാം; ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ മെഗാക്വേക്ക് മുന്നറിയിപ്പ്

കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിന് പിന്നാലെ 90,000 പേരെയാണ് അധികൃതർ ഒഴിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    9 Dec 2025 9:55 PM IST

1,99,000 ആളുകളുടെ മരണത്തിന് കാരണമായേക്കാം; ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ മെഗാക്വേക്ക് മുന്നറിയിപ്പ്
X

ടോക്കിയോ: തിങ്കളാഴ്ച രാത്രി ജപ്പാന്റെ വടക്കുകിഴക്കൻ തീരത്തുനിന്ന് 80 കിലോമീറ്റർ അകലെ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ആശങ്ക പടർത്തി മെഗാക്വേക്ക് മുന്നറിയിപ്പും. രാജ്യത്തെ തീരദേശ പ്രദേശങ്ങളിൽ 98 അടി (30 മീറ്റർ) വരെ ഉയരമുള്ള ഭീമൻ സുനാമി ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിന് പിന്നാലെ 90,000 പേരെയാണ് അധികൃതർ ഒഴിപ്പിച്ചത്. സുനാമി മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ജപ്പാനിലെ തീരദേശ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ടോക്കിയോ മെട്രോപൊളിറ്റൻ ഗവൺമെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ മുന്നറിയിപ്പനുസരിച്ച് തീരപ്രദേശത്തുള്ള ദ്വീപുകളായ ഇസു, ഒഗസവാര എന്നിവിടങ്ങളിൽ 30 മീറ്റർ (98 അടി) വരെ ഉയരത്തിൽ തിരമാലകൾ എത്താൻ സാധ്യതയുണ്ട്. അതേസമയം, വടക്കൻ ടോക്കിയോ ബേ തീരപ്രദേശങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള സുനാമി തിരമാലകളുടെ ഉയരം 2.5 മീറ്റർ (8.2 അടി) ആയിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

സുനാമി മുന്നറിയിപ്പ് ലഭിച്ച ഉടൻ ജനങ്ങളെ വേഗത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക, പതിവായ സുനാമി ഡ്രില്ലുകളും ദുരന്ത നിവാരണ പരിശീലനങ്ങളും നൽകുക, തീരപ്രദേശങ്ങളിൽ സുനാമി തിരകളെ തടയാൻ ശേഷിയുള്ള സംരക്ഷണ ഭിത്തികൾ നിർമ്മിക്കുക എന്നിവയാണ് ദുരന്തം ലഘൂകരിക്കാനുള്ള പ്രധാന വഴികളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങളെ ബോധവൽക്കരിച്ച് കൃത്യമായ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിച്ചാൽ മരണസംഖ്യ വളരെയധികം കുറയ്ക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രത്യാശ.

എന്താണ് മെഗാക്വേക്ക്?

ഭൂകമ്പമാപിനിയിൽ 8ന് മുകളിൽ തീവ്രത രേഖപ്പെടുത്തുന്ന ശക്തിയേറിയ ഭൂചലനത്തെയാണ് മെഗാക്വേക്ക് എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇത്തരം വിനാശകരമായ ഭൂകമ്പങ്ങൾ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂവെങ്കിലും വലിയ സുനാമികൾക്ക് ഇത് കാരണമാകാറുണ്ട

TAGS :

Next Story