'ജോലിക്ക് അപേക്ഷിക്കുന്നത് പോലുള്ള മണ്ടത്തരം വേറെയില്ല, പകരം ഇങ്ങനെ ചെയ്യുക'; അനുഭവം പങ്കുവച്ച് മെറ്റാ എഞ്ചിനിയര്‍
പഠനശേഷം ഏകദേശം 670 അപേക്ഷകൾ അയക്കുകയും ആയിരത്തിലധികം റിക്രൂട്ട്മെന്‍റുകൾക്ക് സന്ദേശം അയക്കുകയും ചെയ്തെങ്കിലും ഒരു ഫലമുണ്ടായില്ല

സാൻഫ്രാൻസിസ്കോ: പഠനം കഴിഞ്ഞാൽ ജോലിക്ക് അപേക്ഷിക്കുക, കുറെ അലച്ചിലുകൾക്ക് ഏതെങ്കിലും കമ്പനിയിൽ ജോലിക്ക് കയറുക.....ഏതൊരു മിഡിൽക്ലാസ് യുവാവിന്‍റെയും ജീവിതം ഏറെക്കുറെ അങ്ങനെയായിരിക്കും. ഇതിനിടയിൽ അപേക്ഷകൾ ഒരുപാട് അയച്ചിട്ടും ജോലി ലഭിക്കാത്തവരും ഉണ്ടായിരിക്കും. എന്നാൽ ജോലിക്ക് അപേക്ഷിക്കുന്നതു പോലുള്ള മണ്ടത്തരം വേറെയില്ലെന്നാണ് സാന്‍ ഫ്രാൻസിസ്കോയിൽ താമസിക്കുന്ന മെറ്റയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മർമിക് പട്ടേൽ തന്‍റെ അനുഭവത്തിലൂടെ വിശദീകരിക്കുന്നത്.
പഠനശേഷം ഇദ്ദേഹം ഏകദേശം 670 അപേക്ഷകൾ അയക്കുകയും ആയിരത്തിലധികം റിക്രൂട്ട്മെന്‍റുകൾക്ക് സന്ദേശം അയക്കുകയും ചെയ്തെങ്കിലും ഒരു ഫലമുണ്ടായില്ല. അവസാനം ജോലിക്ക് അപേക്ഷിക്കുന്നത് നിര്‍ത്തി. പകരം സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് സിറ്റി പോലുള്ള ടെക് ഹബ്ബുകളിൽ കണ്ടന്‍റ് ക്രിയേഷനിലും വ്യക്തിപരമായി നെറ്റ്‌വർക്കുകൾ സൃഷ്ടിക്കുന്നതിലും പട്ടേൽ ശ്രദ്ധേ കേന്ദ്രീകരിച്ചു. യാത്രകൾ ചെയ്യുകയും പുതിയ സുഹൃദ് ബന്ധങ്ങളുണ്ടാക്കുകയു ചെയ്തു.
''ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ, 83 റിക്രൂട്ടർമാർ എനിക്ക് സന്ദേശം അയച്ചു.പ്രധാന AI ലാബുകൾ, Y കോമ്പിനേറ്റർ സ്റ്റാർട്ടപ്പുകൾ, യൂണികോൺ കമ്പനികൾ എന്നിവ ഇതിലുൾപ്പെടും'' പട്ടേൽ എക്സിൽ കുറിച്ചു.
രണ്ട് ലക്ഷത്തിലധികം പേരാണ് പട്ടേലിന്‍റെ പോസ്റ്റ് കണ്ടത്. തൊഴിലന്വേഷകരുടെയും സംരംഭകരുടെയും ശ്രദ്ധ ഒരുപോലെ ആകര്‍ഷിച്ചു. പരമ്പരാഗത ജോലി അപേക്ഷാ പ്രക്രിയയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിമർശനത്തോട് നിരവധി ഉപയോക്താക്കൾ പ്രതികരിച്ചു. ജോലികൾക്ക് അപേക്ഷിക്കുന്നതും റിക്രൂട്ടർമാരെ സമീപിക്കുന്നതും മണ്ടത്തരമാണെങ്കിൽ, ആളുകൾ എന്താണ് ചെയ്യേണ്ടത്? എന്നായിരുന്നു ചിലരുടെ ചോദ്യം.
applying to jobs is the dumbest shit you can ever do.
— Marmik Patel (@Marmik_Patel19) January 12, 2026
i learned the hard way. dmed a 1000 recruiters/engineers. did 670 apps. didn't get me anything.
cause its not equally distributed: the top 10% of people take 90% of the jobs.
it's the same everywhere else. the hottest… https://t.co/gEpcaViXS1
Adjust Story Font
16

