Quantcast

ലൗഡ്‌സ്പീക്കറിൽ ബാങ്ക് വിളിക്കാം; അനുമതി നൽകി യു.എസ് നഗരം

മിഷിഗണിലെ ഹാംട്രാംക്ക് ആണ് ആദ്യമായി ബാങ്കുവിളിക്ക് അനുമതി നൽകിയ യു.എസ് നഗരം. ഡിയർബോൺ, പാറ്റേഴ്‌സൺ, ന്യൂജഴ്‌സി നഗരങ്ങളിലെല്ലാം പിന്നീട് ലൗഡ്‌സ്പീക്കർ വഴിയുള്ള ബാങ്കുവിളിക്ക് അനുമതി നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    29 March 2022 12:08 PM GMT

ലൗഡ്‌സ്പീക്കറിൽ ബാങ്ക് വിളിക്കാം; അനുമതി നൽകി യു.എസ് നഗരം
X

യു.എസ് നഗരമായ മിനിയാപൊളിസിൽ മുസ്‌ലിം പള്ളിയിൽനിന്നുള്ള ബാങ്ക് വിളിക്ക് അനുമതി നൽകി ഭരണകൂടം. മിനസോട്ട സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നാണ് മിനിയപൊളിസ്. ഇവിടെ ലൗഡ്‌സ്പീക്കർ വഴി നമസ്‌കാരത്തിനുള്ള ബാങ്ക് വിളിക്കാണ് സിറ്റി കൗൺസിൽ അംഗീകാരം നൽകിയത്.

രാവിലെ ഏഴുമുതൽ രാത്രി പത്തുവരെയാണ് ബാങ്കുവിളിക്ക് അനുമതിയുള്ളത്. രാത്രി ആളുകൾ ഉറങ്ങുന്ന സമയമായതിനാൽ പ്രഭാത(സുബഹ്), രാത്രി(ഇശാ) നമസ്‌കാരങ്ങൾക്കുള്ള ബാങ്ക് ലൗഡ്‌സ്പീക്കറിൽ കൊടുക്കാനാകില്ല. ഭരണകൂടം നിർദേശിക്കുന്ന നിശ്ചിത ശബ്ദനിയന്ത്രണവും പാലിച്ചായിരിക്കണം ബാങ്കുവിളി.

കൗൺസിൽ അംഗമായ ജമാൽ ഉസ്മാൻ ആണ് ലൗഡ്‌സ്പീക്കർവഴിയുള്ള ബാങ്കുവിളിക്ക് അനുമതി തേടിയുള്ള ബിൽ സിറ്റി കൗൺസിലിൽ അവതരിപ്പിച്ചത്. കൗൺസീൽ തീരുമാനത്തെ ജമാൽ സ്വാഗതം ചെയ്തു. ''ഇത് അമേരിക്കയാണ്. ഇവിടെ എല്ലാവർക്കും എവിടെവച്ചും തങ്ങളുടെ വിശ്വാസം പുലർത്താനുള്ള അനുമതിയുണ്ട്. രാജ്യത്തെ തുല്യതയുടെ അടയാളമാണ് കൗൺസിൽ തീരുമാനം.''- ജമാൽ ഉസ്മാൻ പ്രതികരിച്ചു.

മിഷിഗണിലെ ഹാംട്രാംക്ക് ആണ് ആദ്യമായി ബാങ്കുവിളിക്ക് അനുമതി നൽകിയ യു.എസ് നഗരം. 2004ലായിരുന്നു ഇത്. ഇതിനുശേഷം ഡിയർബോൺ, മിഷിഗൺ, പാറ്റേഴ്‌സൺ, ന്യൂജഴ്‌സി നഗരങ്ങളിലെല്ലാം ലൗഡ്‌സ്പീക്കർ വഴിയുള്ള ബാങ്കുവിളിക്ക് അനുമതി നൽകിയിരുന്നു.

Summary: The Muslim call to prayer, known as Azaan has now been legalized in one of the major cities in the US, Minneapolis in Minnesota

TAGS :

Next Story