Quantcast

ഖാംനഈയുടെ പിൻഗാമിയായി മകൻ മുജ്തബ ഖാംനഈ? സ്ഥിരീകരിക്കാതെ ഇറാൻ

ന്യൂയോർക്ക് ടൈംസ് അടക്കമുള്ള വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-03-04 11:43:19.0

Published:

4 March 2026 3:13 PM IST

ഖാംനഈയുടെ പിൻഗാമിയായി മകൻ മുജ്തബ ഖാംനഈ? സ്ഥിരീകരിക്കാതെ ഇറാൻ
X

തെഹ്‌റാന്‍: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് പിന്നാലെ പിന്‍ഗാമിയാകാൻ മകന്‍ മുജ്തബ ഖാംനഈ. മുജ്തബയെ വിദഗ്ധ സമിതി കൂടിയാലോചനയിലൂടെ തെരഞ്ഞെടുത്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അൽജസീറ ഒഴികെയുള്ള വിവിധ ദേശീയമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസുമായി ചേർന്ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് നീക്കം. വാർത്ത ഇതുവരെയും ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.

ഫെബ്രുവരി 28ന് നടന്ന ആക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈക്കൊപ്പം മകള്‍, മരുമകന്‍, പേരക്കുട്ടി എന്നിവരും കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ മന്‍സൂറ ബഗെര്‍സാദ ചികിത്സയ്ക്കിടെ മരണപ്പെടുകയും ചെയ്തു. പിന്നാലെ, ഐആര്‍ജിസി സമ്മര്‍ദത്തിന് വഴങ്ങിയാണ് മുജ്തബയെ തെരഞ്ഞെടുത്തതെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരവേ യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ കനത്ത ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നതിനാലാണ് അതിവേഗ നീക്കം.

തന്റെ കാലശേഷം ആരായിരിക്കണം പരമോന്നത പദവിയിലിരിക്കേണ്ടതെന്ന് അലി ഖാംനഈ നിശ്ചയിച്ചിരുന്നില്ല. പകരം, മുതിര്‍ന്ന നേതാക്കളായ ആയത്തുല്ല അലിറിസ അറാഫി, പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഗുലാംഹുസ്സൈന്‍ മൊഹ്‌സിനി എന്നിവരെ താല്‍ക്കാലിക ഉത്തരവാദിത്തമേല്‍ക്കുകയായിരുന്നു. അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.

ആരാണ് മുജ്തബ ഖാംനഈ?

1969ല്‍ ഇറാനിലെ മഷ്ഹദ് നഗരത്തില്‍ ജനനം. ആയത്തുല്ല അലി ഖാംനഈയുടെ മുതിര്‍ന്ന പുത്രന്‍. ചെറുപ്രായത്തില്‍ തുടങ്ങി ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ-സൈനിക മേഖലകളിലെ കരുത്തുറ്റ സാന്നിധ്യമാണ് മുജ്തബ. അലി ഖാംനഈയുടെ ഓഫീസിന്റെ ഭരണം നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഇറാന്‍- ഇറാഖ് യുദ്ധകാലം മുതല്‍ സൈനിക കേന്ദ്രങ്ങളുമായി സജീവബന്ധം പുലര്‍ത്തുന്ന മുജ്തബ, ഐആര്‍ജിസിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിലാണ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടത്. അലി ഖാംനഈയുടെ കൊലപാതകം ഏറ്റവും വലിയ കുറ്റകൃത്യമാണെന്നും ഇതിന് മറുപടിയില്ലാതെ പോകില്ലെന്നും പ്രസിഡന്റെ മസ്ഊദ് പെസഷ്‌കിയാന്‍ പ്രതികരിച്ചിരുന്നു. ഇസ്‌ലാമിക ലോകത്തിന്റെയും ഷിയാ വിശ്വാസത്തിന്റെയും ചരിത്രത്തില്‍ ഖാംനഈയുടെ ചരിത്രം പുതിയ ചരിത്രം കുറിക്കുമെന്നും അമേരിക്കന്‍ സയണിസ്റ്റുകളെ വേരോടെ ഇല്ലാതാക്കുമെന്നും പെസഷ്‌കിയാന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

TAGS :

Next Story