യുഎസിന്റെ വിമാനവാഹിനി കപ്പല്‍ പശ്ചിമേഷ്യയിലേക്ക്; ഏത് ആക്രമണത്തേയും നേരിടാന്‍ സജ്ജമെന്ന് ഇറാന്‍
സ്വന്തം കഴിവിലും മുൻകാല നേട്ടങ്ങളിലും വിശ്വസിച്ചുകൊണ്ട് തന്നെ പറായം, ഇറാൻ എന്നത്തേക്കാളും സജ്ജമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്

- Published:
27 Jan 2026 10:41 AM IST

തെഹ്റാന്‍: രാജ്യത്തിന് നേരെയുള്ള ഏത് ആക്രമണത്തെയും നേരിടാൻ തങ്ങൾ എപ്പോഴത്തേക്കാളും സജ്ജരാണെന്ന് ഇറാന്‍. നിലവിലെ സാഹചര്യത്തെ ഹൈബ്രിഡ് യുദ്ധം എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വിശേഷിപ്പിച്ചത്.
അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നുമുള്ള ഭീഷണികളും അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപകാല പ്രസ്താവനകളും യുഎസ് യുദ്ധക്കപ്പലുകൾ ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകളും അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഇറാനിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്നും മേഖലയൊന്നാകെ അസ്ഥിരത പടരുന്ന നീക്കങ്ങളാണിതെന്നും അത് മേഖലയിലുള്ളവര്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് ഭീഷണികൾക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു.
''സ്വന്തം കഴിവിലും മുൻകാല നേട്ടങ്ങളിലും വിശ്വസിച്ചുകൊണ്ട് തന്നെ പറായം, ഇറാൻ എന്നത്തേക്കാളും സജ്ജമാണ്. ഏത് തരത്തിലുള്ള ആക്രമണത്തിനും സമഗ്രവും പശ്ചാത്താപമുണ്ടാക്കുന്നതുമായ രീതിയിൽ ഇറാൻ മറുപടി നൽകും''- അദ്ദേഹം വ്യക്തമാക്കി.
അതേസമയം യുഎസിന്റെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ പശ്ചിമേഷ്യയിലെത്തിയത് അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നുണ്ട്. മറ്റ് മൂന്ന് യുദ്ധക്കപ്പലുകളും എബ്രഹാം ലിങ്കണിനൊപ്പമുണ്ട്. യുഎസ്-ഇറാൻ ബന്ധം അത്യന്തം വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് പശ്ചിമേഷ്യയിലേക്കുള്ള യുഎസ് യുദ്ധക്കപ്പലുകളുടെ വരവ് എന്നത് ഏറെ ശ്രദ്ധേയമാണ്. കപ്പലുകളെത്തുന്നതോടെ പ്രദേശത്തെ യുഎസ് സംഘാംഗങ്ങളുടെ എണ്ണവും വർധിക്കും.
ജീവിതച്ചെലവ് കുതിച്ചുയര്‍ന്നതിനെതിരെ ഇറാനിലുണ്ടായ സമീപകാല പ്രതിഷേധങ്ങളില്‍ അമേരിക്ക ഇടപെട്ടതോടെയാണ് സംഘര്‍ഷം വര്‍ധിച്ചത്. പ്രതിഷേധങ്ങള്‍ അക്രമാസക്തമാവുകയും മൂവായിരത്തിലധികം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ സഹായിക്കുമെന്നാണ് ട്രംപ് ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടപടിയൊന്നുമുണ്ടാകില്ലെന്ന് ഇറാന്‍ ഉറപ്പ് പറഞ്ഞെന്നും അതിനാല്‍ പിന്മാറുകയാണെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്.
Adjust Story Font
16
