Quantcast

യുഎസിലെ 39 ശതമാനം പേരും ഇസ്രായേലിനെ എതിർക്കുന്നതായി സര്‍വേ ഫലം

നേരത്തെ 24 ശതമാനം പേരായിരുന്നു ഇസ്രായേലിനെ എതിര്‍ത്തിരുന്നത്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-03-17 03:27:02.0

Published:

17 March 2026 8:15 AM IST

More registered voters in US view Israel negatively
X

വാഷിങ്ടണ്‍ ഡിസി: യുഎസിലെ വോട്ടര്‍മാരില്‍ 39 ശതമാനം പേരും ഇസ്രായേലിനെ എതിര്‍ക്കുന്നതായി സര്‍വേ ഫലം. 32 ശതമാനം പേരാണ് ഇസ്രായേലിനെ അനുകൂലിക്കുന്നത്. എന്‍ബിസി ന്യൂസ് നടത്തിയ സര്‍വേയിലാണ് അമേരിക്കക്കാര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ഇസ്രായേല്‍ വിരുദ്ധത വ്യക്തമായത്.

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ നടത്തിയ സമാനമായ മറ്റൊരു സര്‍വേയില്‍ 47 ശതമാനം അമേരിക്കക്കാരും ഇസ്രായേലിനെ അനുകൂലിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ 32 ശതമാനമായി കുറഞ്ഞത്. അന്ന് 24 ശതമാനം പേരായിരുന്നു ഇസ്രായേലിനെ എതിര്‍ത്തത്.

ഡെമോക്രാറ്റുകള്‍ക്കും സ്വതന്ത്രര്‍ക്കും ഇടയിലാണ് ഇസ്രായേലിനെതിരായ വികാരം കൂടുതല്‍. 57 ശതമാനം ഡെമോക്രാറ്റുകളും 48 ശതമാനം സ്വതന്ത്രരും എതിര്‍ക്കുകയാണ്. 2023 ഒക്ടോബറില്‍ ഇത് 35 ശതമാനവും 22 ശതമാനവുമായിരുന്നു. അതേസമയം, ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ അണികളില്‍ 54 ശതമാനം പേരും ഇസ്രായേലിനെ അനുകൂലിക്കുകയാണ്. നേരത്തെ ഇത് 63 ശതമാനമായിരുന്നു.

ഇസ്രായേലുകാരോടാണോ ഫലസ്തീനികളോടാണോ കൂടുതല്‍ സഹാനുഭൂതി എന്ന് ചോദിച്ചപ്പോള്‍, 40% പേര്‍ ഇസ്രായേലുകാരുടെ പക്ഷം പിടിച്ചു. അതേസമയം, 39% പേര്‍ ഫലസ്തീനികളോടാണ് സഹാനുഭൂതിയെന്ന് വ്യക്തമാക്കി. നേരത്തെ ഇത് 45 ശതമാനം സഹാനുഭൂതി ഇസ്രായേലിനും 13 ശതമാനം ഫലസ്തീനുമായിരുന്നു.

TAGS :

Next Story