Quantcast

കൊതുകുകളില്ലാത്ത ഒരേയൊരു രാജ്യം; ഒടുവിൽ അവിടെയും കണ്ടെത്തി

ഐസ്‌ലാൻഡും അന്റാർട്ടികയും മാത്രമാണ് കൊതുകില്ലാത്ത രണ്ട് പ്രദേശങ്ങൾ

MediaOne Logo

Web Desk

  • Published:

    25 Oct 2025 10:26 AM IST

കൊതുകുകളില്ലാത്ത ഒരേയൊരു രാജ്യം; ഒടുവിൽ അവിടെയും കണ്ടെത്തി
X

Photo: The Guardian

റെയ്‌ക്ജാവിക്ക്: കൊതുകുകളില്ലാത്ത വളരെ അപൂർവ്വമായ ഇടങ്ങളിലൊന്നാണ് ഐസ്‌ലാൻഡ്. അന്റാർട്ടിക്കയാണ് ഐസ്‌ലൻഡിന് പുറമെ കൊതുകില്ലാത്ത മറ്റൊരു ദേശം. ഇവ രണ്ടുമൊഴിച്ചാൽ ലോകത്തിന്റെ മറ്റെല്ലാ കോണിലും കൊതുകുകളുടെ സാന്നിധ്യമുണ്ട്. എന്നാൽ ഈ വസന്തകാലത്ത് രാജ്യത്ത് റെക്കോർഡ് ചൂട് അനുഭവപ്പെട്ടതിന് ശേഷം ആദ്യമായി ഐസ്‌ലാൻഡിൽ കൊതുകുകളെ കണ്ടെത്തി.

കഴിഞ്ഞ ആഴ്ച നിശാശലഭങ്ങളെ നിരീക്ഷിക്കുന്നതിനിടെ പ്രാണിപ്രേമിയായ ബ്യോൺ ജാൾട്ടാസണാണ് കൊതുകുകളുടെ സാന്നിധ്യം തിരിച്ചറഞ്ഞതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് പെൺ കൊതുകുകളും ഒരു ആൺ കൊതുകിനെയുമാണ് ജാൾട്ടൺ കണ്ടെത്തിയത്. കുലിസെറ്റ കുടുംബത്തിലെ കുലിസെറ്റ ആനുലാറ്റ എന്ന ഇനം കൊതുകിനെയാണ് കണ്ടെത്തിയതെന്ന് പിന്നീട് സ്ഥിരീകരിച്ചു. ശൈത്യകാലത്തെ വിജയകരമായി അതിജീവിക്കാൻ കഴിയുന്ന ചുരുക്കം ചില ഇനങ്ങളിൽ ഒന്നാണിത്.

കൊതുക്ക് സാന്നിധ്യം കണ്ടെത്തുന്നതിന് മുമ്പ് ലോകത്തിലെ രണ്ട് കൊതുക് രഹിത സങ്കേതങ്ങളിൽ ഒന്നായിരുന്നു ഐസ്‌ലാൻഡ്. ഐസ്‌ലാൻഡിലെ തണുത്ത കാലാവസ്ഥയാണ് കൊതുകുകൾക്ക് അതിജീവിക്കാൻ പ്രയാസമുണ്ടാക്കുന്നത്. ഐസ്‌ലാൻഡിന്റെ തലസ്ഥാനമായ റെയ്‌ക്ജാവിക്കിന്റെ തെക്ക് പടിഞ്ഞാറുള്ള ഒരു ഹിമാനിയുടെ താഴ്‌വരയായ ജോസിലാണ് കൊതുകുകളെ കണ്ടെത്തിയത്.

TAGS :

Next Story