Quantcast

ഇത്തവണയും മാറ്റമില്ല!; 2025ൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ച പാസ്‌വേഡുകൾ ഇവയാണ്...

ഇന്ത്യക്കാർ ഇപ്പോഴും വളരെ ദുർബലവും എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന പാസ്‌വേഡുകളെയാണ് ആശ്രയിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു

MediaOne Logo

Lissy P

  • Published:

    19 Nov 2025 12:45 PM IST

ഇത്തവണയും മാറ്റമില്ല!;  2025ൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ച പാസ്‌വേഡുകൾ ഇവയാണ്...
X

വാഷിങ്ടണ്‍:മറ്റൊരാള്‍ക്ക് ഊഹിക്കാന്‍ പ്രയാസമുള്ളതും പെട്ടന്ന് ഹാക്ക് ചെയ്യാന്‍ കഴിയാത്തതുമായ പാസ്‌വേഡുകൾ ഉപയോഗിക്കണമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പെട്ടന്ന് മറന്നുപോകുന്നതുകൊണ്ടും, ഓരോ തവണയും പാസ്‌വേഡുകൾ മാറ്റേണ്ടിവരുന്നതുകൊണ്ടും ഏറ്റവും എളുപ്പമുള്ള പാസ്‌വേഡുകൾ ഉപയോഗിക്കുന്നവരാണ് നല്ലൊരു ശതമാനം പേരും.എന്നാല്‍ അടുത്തിടെ നടത്തിയ പഠനമനുസരിച്ച് 2025-ൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേഡുകൾ ഏതൊക്കെയാണെന്ന പട്ടിക പുറത്ത് വന്നിട്ടുണ്ട്.

'qwerty', '123456', 'admin', 'password', എന്നിവയാണ് ലോകത്ത് ഈ വര്‍ഷം കൂടുതല്‍ പേര്‍ ഉപയോഗിച്ച പാസ്‌വേഡുകൾ.123456' എന്ന പാസ്‌വേഡ് 76 ലക്ഷത്തിലധികം ആളുകൾ ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 19 ലക്ഷത്തിലധികം ആളുകളുടെ പാസ്‌വേഡ് 'admin' ആയിരുന്നു.

ഇന്ത്യക്കാർ ഇപ്പോഴും വളരെ ദുർബലവും എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന പാസ്‌വേഡുകളെയാണ് ആശ്രയിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയില്‍ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് '123456' എന്ന പാസ്‌വേഡാണ്.

'123456' ന് ശേഷം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേഡുകളിൽ 'Pass@123', 'admin' എന്നിവയാണ്. തുടർന്ന് '12345678,' '12345,' '123456789' പോലുള്ള ലളിതമായ സംഖ്യാ ശ്രേണികൾ പാസ്‌വേഡുകളാക്കുന്നുണ്ട്. '@' പോലുള്ള ചിഹ്നങ്ങളോ വലിയ അക്ഷരങ്ങളോ ചേർത്തിട്ടുണ്ടെങ്കിലും, 'Admin@123,' 'Password@123,' 'Abcd@1234' പോലുള്ള ഊഹിക്കാൻ എളുപ്പവയാണ് കൂടുതലായും ഉപയോഗിക്കുന്നത്.

ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 100 പാസ്‌വേഡുകളുടെ പട്ടികയിൽ 'India@123' 53-ാം സ്ഥാനത്താണ് എന്നും ഗവേഷകർ കൂട്ടിച്ചേർത്തു. പേരുകളും ദേശസ്നേഹപരമായ പരാമർശങ്ങളും പാസ്‌വേഡുകളില്‍ പതിവായി പ്രത്യക്ഷപ്പെടുന്നു, 'Kumar@123', 'Global123@', 'India@123' തുടങ്ങിയ പാസ്‌വേഡുകൾ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്ന്


2025-ൽ ഹാക്ക് ചെയ്യപ്പെട്ട 2 ബില്യണിലധികം അക്കൗണ്ടുകളും ഗവേഷകർ പരിശോധിച്ചു.

ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 10 പാസ്‌വേഡുകൾ ഏതൊക്കെയാണെന്ന് നോക്കാം:

123456

12345678

123456789

admin

1234

Aa123456

12345

password

123

1234567890

മടി കാരണം ABC and 123” തുടങ്ങിയ പാസ്‌വേഡുകൾ ഉപയോഗിക്കുന്നവരും ഏറെയാണെന്നും പഠനം പറയുന്നു.ചെറുപ്പക്കാര്‍ കൂടുതല്‍ വ്യത്യസ്തമായ പാസ്‌വേഡ് ഉപയോഗിക്കുന്നുവെന്ന ധാരണ തെറ്റാണെന്ന് 18 വയസ്സുള്ളവർക്കിടയിൽ ഏറ്റവും പ്രചാരമുള്ള പാസ്‌വേഡുകൾ 80 വയസ്സുള്ളവർ ഉപയോഗിക്കുന്നവയുമായി വളരെ സാമ്യമുള്ളതായി തോന്നുന്നു. “12345”, “123456” പോലുള്ള സംഖ്യാ ശ്രേണികൾ എല്ലാ പ്രായ ബ്രാക്കറ്റുകളിലും ആധിപത്യം പുലർത്തുന്നു.

ശക്തമായ പാസ്‌വേഡ് എങ്ങനെയുണ്ടാക്കാം...

ദുർബലമായ ഇത്തരം പാസ്‌വേഡുകൾ തകർക്കാൻ ഹാക്കർക്ക് കുറഞ്ഞ സമയം മതി.അതുകൊണ്ട് തന്നെ നിങ്ങളുടെ അക്കൗണ്ടുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം..

പാസ്‌വേഡ് കുറഞ്ഞത് 12 പ്രതീകങ്ങളെങ്കിലും ആയിരിക്കണം. അതിൽ വലിയക്ഷരങ്ങൾ, ചെറിയക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവയുടെ ഉണ്ടായിരിക്കണം.

നിങ്ങളുടെ കുടുംബാംഗത്തിന്റെയോ, വ്യക്തിയുടെയോ, ഉൽപ്പന്നത്തിന്റെയോ, കഥാപാത്രത്തിന്റെയോ പേര് നിങ്ങളുടെ പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.

TAGS :

Next Story