Quantcast

ഭൂകമ്പത്തില്‍ വിറങ്ങലിച്ച് മ്യാൻമര്‍; മരണം 1600 കടന്നു, 3500 ഓളം പേര്‍ക്ക് പരിക്ക്

കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

MediaOne Logo

Web Desk

  • Published:

    30 March 2025 6:18 AM IST

ഭൂകമ്പത്തില്‍ വിറങ്ങലിച്ച്   മ്യാൻമര്‍; മരണം 1600 കടന്നു, 3500 ഓളം പേര്‍ക്ക് പരിക്ക്
X

നയ്പിഡാവ്: മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,644 ആയി. 3,408 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ആഭ്യന്തര സംഘർഷം തുടരുന്ന രാജ്യത്ത് ദുരന്തസാഹരച്യത്തിൽ രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ചു. സൈനിക ഭരണകൂടത്തെ എതിർക്കുന്ന സായുധ സംഘമായ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സ്ആക്രമണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്നും അറിയിച്ചു. മ്യാൻമറിനെ സഹായിക്കുന്നതിന് ഇന്ത്യ ഓപ്പറേഷൻ ബ്രഹ്‌മ പ്രഖ്യാപിച്ചു. 80 അംഗ ദേശീയ ദുരന്തനിവാരണ സേനയെ മ്യാൻമറിലേക്ക്‌ ഇന്ത്യ അയച്ചു.

വെള്ളിയാഴ്ചയാണ് മധ്യ മ്യാൻമറിലെ സാഗൈംഗ് നഗരത്തിന്റെ വടക്കുപടിഞ്ഞാറായി 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

TAGS :

Next Story