Quantcast

വിരമിക്കൽ പ്രഖ്യാപിച്ച് നാൻസി പെലോസി; യുഎസില്‍ ഇനി മത്സരിക്കില്ല

കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം കമലാ ഹാരിസിനു കൈമാറാൻ ജോബൈഡനെ പ്രേരിപ്പിച്ചത് പെലോസിയാണ്

MediaOne Logo

Web Desk

  • Published:

    7 Nov 2025 7:37 AM IST

വിരമിക്കൽ പ്രഖ്യാപിച്ച് നാൻസി പെലോസി; യുഎസില്‍ ഇനി മത്സരിക്കില്ല
X

നാൻസി പെലോസി Photo- Getty

ലോ​സ്ആ​ഞ്ച​ല​സ്: വിരമിക്കല്‍ പ്രഖ്യാപിച്ച് അ​മേ​രി​ക്ക​യി​ലെ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന നേതാ​വ് നാ​ൻ​സി പെ​ലോ​സി. ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് പെലോസി അ​റി​യി​ച്ചു.

85 വ​യ​സു​ള്ള പെ​ലോ​സി നാ​ലു പ​തി​റ്റാ​ണ്ടാ​യി ജ​ന​പ്ര​തി​നി​ധി​സ​ഭാം​ഗ​മാ​ണ്. ഇ​ത്ത​വ​ണ​ത്തെ കാലാ​വ​ധി 2027 ജ​നു​വ​രി​യി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. അ​തി​നു​ശേ​ഷം മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണ് അ​വ​ർ ഇ​ന്ന​ലെ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ച​ത്.

നന്ദിയുള്ള ഹൃദയത്തോടെ നിങ്ങളുടെ അഭിമാനകരമായ പ്രതിനിധി എന്ന നിലയിലുള്ള അവസാന വർഷത്തെ സേവനത്തിനായി ഞാൻ കാത്തിരിക്കുന്നുവെന്നും പെലോസി വ്യക്തമാക്കുന്നു.

യു​എ​സി​ലെ ആ​ദ്യ വ​നി​താ സ്പീ​ക്ക​ർ എ​ന്ന ബ​ഹു​മ​തി പേ​റു​ന്ന പെ​ലോ​സി ഏ​റ്റ​വും ക​രു​ത്തു​റ്റ വ​നി​ത​ക​ളി​ലൊ​രാ​ളു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ത്വം ക​മ​ലാ ഹാ​രി​സി​നു കൈ​മാ​റാ​ൻ ജോ ​ബൈ​ഡ​നെ പ്രേ​രി​പ്പി​ച്ച​തു പെ​ലോ​സി​യാ​ണ്.

1987ൽ 47-ാം വയസ്സിൽ സാൻ ഫ്രാൻസിസ്കോയെ പ്രതിനിധീകരിച്ചാണ് പെലോസി ആദ്യമായി കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. 2007ലാണ് സഭാ സ്പീക്കറായി തെരഞ്ഞെടുത്തത്. 2011 വരെ സ്പീക്കറായി തുടര്‍ന്നു.

TAGS :

Next Story