50 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യനെ വഹിച്ചുള്ള ചാന്ദ്രദൗത്യത്തിനൊരുങ്ങി നാസ
അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിൽ ആളെയെത്തിക്കാനുള്ള യുഎസ് ദൗത്യമാണ് നാസയുടെ ആർട്ടെമിസ് പ്രോഗ്രാം2.

ന്യൂയോര്‍ക്ക്: 50 വർഷങ്ങള്‍ക്ക് ശേഷം മനുഷ്യനെ വഹിച്ചുള്ള ചാന്ദ്രദൗത്യത്തിന് വീണ്ടുമൊരുങ്ങി നാസ. ‘ആർട്ടെമിസ് 2’ ദൗത്യത്തിന്റെ ഭാഗമായാണ് നാലു യാത്രികരെ ചന്ദ്രനരികിലേക്കു കൊണ്ടുപോകുക.
2026 ഫെബ്രുവരിയിൽ ആർട്ടിമെസ് പ്രോഗ്രാം 2 നടക്കുമെന്ന് നാസയുടെ ആക്ടിംഗ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിൽ ആളെയെത്തിക്കാനുള്ള യുഎസ് ദൗത്യമാണ് നാസയുടെ ആർട്ടെമിസ് പ്രോഗ്രാം2. 1972ലെ അപ്പോളോ 17 ദൗത്യമാണ് മനുഷ്യനെയും വഹിച്ചുള്ള അവസാന ചാന്ദ്രദൗത്യം. ഇതിനു ശേഷം നിരവധി ചാന്ദ്രദൗത്യങ്ങൾ നടന്നെങ്കിലും മനുഷ്യനെ അയച്ചിരുന്നില്ല.
അതേസമയം നാല് ബഹിരാകാശയാത്രികർ അടങ്ങുന്ന ഒരു സംഘം ചന്ദ്രനെ ചുറ്റി സഞ്ചരിക്കും. ചന്ദ്രനെ ചുറ്റി റോക്കറ്റിന്റെയും ബഹിരാകാശ പേടകത്തിന്റെയും ശേഷി പരീക്ഷിച്ച് ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങുന്നതിനുള്ള സാഹചര്യം പഠിക്കുകയാണ് ലക്ഷ്യം.
പത്തുദിവസത്തെ ദൗത്യത്യത്തിന് ശേഷം ഇവർ തിരികെ ഭൂമിയിലെത്തും. മനുഷ്യന്റെ ബഹിരാകാശ പര്യവേഷണത്തിലെ ഒരു സുപ്രധാന നിമിഷമായിരിക്കും ഇതെന്ന് നാസയുടെ ആക്ടിങ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ലകീഷ ഹോക്കിൻസ് പറഞ്ഞു. സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും അതിനുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ലായിരുന്നു ആദ്യത്തെ ആർട്ടെമിസ് ദൗത്യം. 25 ദിവസം നീണ്ടുനിന്ന ദൗത്യത്തിനൊടുവിൽ ഓറിയോൺ പേടകം തിരകെ സുരക്ഷിതമായി ഭൂമിയിലെത്തിയിരുന്നു.
Adjust Story Font
16

