'ബന്ദിമോചനത്തിനും വെടിനിർത്തലിനും തടസം നിന്നത് ഖത്തറിലെ ഹമാസ് നേതാക്കൾ'; ആരോപണവുമായി നെതന്യാഹു
ഗസ്സ സിറ്റിയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായിരിക്കുകയാണ്

തെൽ അവിവ്: ബന്ദിമോചനത്തിനും വെടിനിർത്തലിനും തടസം നിന്നത് ഖത്തറിലെ ഹമാസ് നേതാക്കളാണെന്ന കുറ്റപ്പെടുത്തലുമായി ഇസ്രായേൽ പ്രധാനന്ത്രി നെതന്യാഹു. ബന്ദികളെ മുഴുവൻ മോചിപ്പിച്ചും ഹമാസിനെ ദുർബലപ്പെടുത്തിയുമല്ലാതെ ഇനി വെടിനിർത്തൽ ചർച്ചക്ക് സാധ്യത കുറവാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഗസ്സ സിറ്റിയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇന്നലെ മാത്രം 62 പേർ കൊല്ലപ്പെട്ടു.
ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ ന്യായീകരിച്ച് വീണ്ടും നെതന്യാഹു. ബന്ദികളുടെ മോചനവും യുദ്ധവിരാമവും ലക്ഷ്യമിട്ട് നടന്ന എല്ലാ ശ്രമവും തകർത്തത് ഖത്തറിൽ കഴിയുന്ന ഹമാസ് നേതാക്കളാണെന്ന് നെതന്യാഹു ആരോപിച്ചു. എന്നാൽ ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഉൾപ്പെടെ ആരും സന്തുഷ്ടരല്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞു. സംഭവിച്ചതു സംഭവിച്ചു.ദോഹ ആക്രമണത്തിൽ മേഖലയിലെ രാഷ്ടട്രങ്ങൾപ്രകടിപ്പിച്ച നടുക്കം സ്വാഭാവികമാണെന്നും റൂബിയോ പ്രതികരിച്ചു. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തൽ ചർച്ച മുന്നോട്ടു പോകാൻ സാധ്യത കുറവാണെന്ന് പറയാനും യുഎസ് സ്റ്ററ്റ് സെക്രട്ടറി മറന്നില്ല. ബന്ദികളെ മുഴുവൻ മോചിപ്പിക്കുക, ഹമാസിനെ ദുർബലപ്പെടുത്തുക എന്നിവ കൂടാതെ തുടർ ചർച്ചകൾ എളുപ്പമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഗസ്സ സിറ്റിയിൽ ഇസ്രയേൽ ആക്രമണം കൂടുതൽ രൂക്ഷമായി. ഇന്നലെ മാത്രം 15 കെട്ടിടങ്ങളും താൽക്കാലിക താമസകേന്ദ്രങ്ങളും ഇസ്രായേൽ ബോംബിട്ട് തകർത്തു. ഇന്നലെ കൊല്ലപ്പെട്ട 62 പേരിൽ 51 ഉം ഗസ്സ സിറ്റിയിൽ കഴിഞ്ഞിരുന്നവരാണ്. ലക്ഷങ്ങളാണ് പ്രദേശത്തു നിന്ന് ദിക്കറിയതെ പലായനംചെയ്യുന്നത്. സ്ഥിതി അത്യന്തം ആപത്കരമായി മാറിയെന്ന് യുഎൻ ഏജൻസികളും ആംനസ്റ്റി ഇന്‍റർനാഷനലും അറിയിച്ചു. അതിനിടെ, ഗസ്സയിലെ വംശഹത്യാ യുദ്ധത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത ഫലസ്തീനികളുടെ എണ്ണം 200,000 കവിഞ്ഞതായി മുൻ ഇസ്രായേലി സൈനിക കമാൻഡർ ഹെർസി ഹാലേവി പറഞ്ഞു.
Adjust Story Font
16

