‘4 വർഷങ്ങൾക്ക് മുമ്പ് അവകാശങ്ങൾക്ക് വേണ്ടി പോരാടിയതിന് അറസ്റ്റിലായി നാളെ അടുത്ത മേയറായി തെരഞ്ഞെടുക്കും’; സൊഹ്‌റാൻ മംദാനിയെ കുറിച്ച് ന്യൂയോർക് കൗൺസിൽ മെമ്പർ ശേഖർ കൃഷ്ണ
ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിൽ ആൻഡ്രൂ ക്വോമോയെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് വന്നു

ന്യൂയോർക്: 2025 നവംബർ 4ന് ന്യൂയോർക്ക് സിറ്റിയുടെ അടുത്ത മേയർ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ക്വീൻസിൽ നിന്നുള്ള ഡെമോക്രാറ്റിക് സ്റ്റേറ്റ് അസംബ്ലി അംഗമായ സൊഹ്‌റാൻ മംദാനിയുടെ പേരിനാണ് മുൻതൂക്കം. ഇതിനകം തെരഞ്ഞെടുപ്പിൽ ആൻഡ്രൂ ക്വോമോയെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് വന്നിട്ടുണ്ട്. ഇടതുപക്ഷ സ്ഥാനാർഥി സൊഹ്‌റാൻ മംദാനിയെ തെരഞെടുക്കരുതെന്ന് ട്രംപ് അഭ്യർഥിക്കുകയും ചെയ്തു.
'ആൻഡ്രൂ ക്വോമോയെ നിങ്ങൾക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മറ്റ് മാർഗങ്ങളില്ല. നിങ്ങൾ അദേഹത്തിന് വോട്ട് ചെയ്യണം, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് അതിന് കഴിവുണ്ട്, മംദാനിക്ക് കഴിവില്ല!.' ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. സൊഹ്‌റാൻ മംദാനിയെ തെരഞ്ഞെടുത്താൽ ന്യൂയോർക്കിലേക്ക് ഫെഡറൽ ഫണ്ട് അയക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
Just over 4 years ago, @ZohranKMamdani and I were arrested for civil disobedience— fighting for debt relief for taxi workers. Zohran has always been a fighter. Tomorrow, we will elect him to be our next Mayor. Proud to do this work with you brother. pic.twitter.com/TWqe5HK4c1
— Shekar Krishnan (@voteshekar) November 3, 2025
അതേസമയം, സൊഹ്‌റാൻ മംദാനിയോടപ്പമുള്ള പഴയ ഓർമ പങ്കുവെക്കുകയാണ് സുഹൃത്തും ന്യൂയോർക് കൗൺസിൽ മെമ്പറുമായ ശേഖർ കൃഷ്ണ. നാല് വർഷം മുമ്പ് ടാക്സി തൊഴിലാളികളുടെ കടങ്ങളുടെ ആശ്വാസത്തിനായി പോരാടിയതിനെ തുടർന്ന് അറസ്റ്റിലായ സന്ദർഭമാണ് ശേഖർ ഓർത്തെടുക്കുന്നത്. '4 വർഷങ്ങൾക്ക് മുമ്പ് ടാക്സി തൊഴിലാളികളുടെ കടാശ്വാസത്തിനായി പോരാടിയതിന് സൊഹ്‌റാൻ മംദാനിയും ഞാനും അറസ്റ്റിലായി. സൊഹ്‌റാൻ എപ്പോഴും ഒരു പോരാളിയാണ്. നാളെ, അദ്ദേഹത്തെ ഞങ്ങളുടെ അടുത്ത മേയറായി തെരഞ്ഞെടുക്കും.' ശേഖർ കൃഷ്ണ എക്‌സിൽ കുറിച്ചു.
Adjust Story Font
16

