Quantcast

വിവാഹമോചനമോ വിവാഹേതര ബന്ധമോ പാടില്ല, പിരിച്ചുവിടുമെന്ന് ചൈനീസ് കമ്പനി

ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഭാര്യാഭർത്താക്കന്മാർ തമ്മില്‍ വിശ്വസ്തത ഉറപ്പുവരുത്താനുമാണ് നടപടിയെന്ന് കമ്പനി

MediaOne Logo

Web Desk

  • Updated:

    2023-06-19 06:28:35.0

Published:

19 Jun 2023 5:36 AM GMT

No extramarital affairs or divorce Chinese firms rules for employees spark outrage
X

പ്രതീകാത്മകചിത്രം

ബീജിങ്: ജീവനക്കാര്‍ക്ക് വിവാഹേതര ബന്ധങ്ങള്‍ പാടില്ലെന്ന നിബന്ധനയുമായി ചൈനീസ് കമ്പനി. സെജിയാങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വിവാഹേതര ബന്ധമുണ്ടായാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഭാര്യാഭർത്താക്കന്മാർ തമ്മില്‍ വിശ്വസ്തത ഉറപ്പുവരുത്താനുമാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ജൂണ്‍ 9നാണ് കമ്പനി പുറത്തിറക്കിയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിവാഹേതരബന്ധം മാത്രമല്ല വിവാഹമോചനവും കമ്പനി വിലക്കി- "കുടുംബത്തോടുള്ള വിശ്വസ്തതയും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്‌നേഹവും നിലനിര്‍ത്തുക, കുടുംബത്തെ മികച്ച രീതിയിൽ സംരക്ഷിക്കുക, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വിവാഹിതരായ എല്ലാ ജീവനക്കാര്‍ക്കും വിവാഹേതര ബന്ധമെന്ന ദുഷിച്ച പെരുമാറ്റം വിലക്കുന്നു. ദുഷിച്ച ബന്ധങ്ങളില്‍ നിന്നും വിവാഹമോചനത്തില്‍ നിന്നും പിന്മാറുന്നതോടെ ജീവനക്കാര്‍ ശരിയായ മൂല്യങ്ങള്‍ തിരിച്ചറിയും"- എന്നാണ് കമ്പനി ജീവനക്കാരോട് വിശദീകരിച്ചത്.

ഈ നടപടി സ്വീകരിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. ചൈനയിലെ തൊഴില്‍ നിയമമനുസരിച്ച്, ജീവനക്കാർക്ക് ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിലോ അവരുടെ കഴിവുകളും ജോലിയും പൊരുത്തപ്പെടുന്നില്ലെങ്കിലോ മാത്രമേ പിരിച്ചുവിടാവൂ എന്ന് ഷാങ്ഹായിലെ വി ആൻഡ് ടി ലോ സ്ഥാപനത്തിലെ അഭിഭാഷകൻ ചെൻ ഡോങ് പറഞ്ഞു. വിലക്കിന് നിയമ സാധുതയില്ലെന്നും നിയമ വിദഗ്ധർ പ്രതികരിച്ചു. വ്യക്തിപരമായ കാര്യങ്ങളിലെ വിലക്കുകള്‍ ജീവനക്കാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു.

Summary- A Zhejiang-based company in China has threatened to fire its employees if they get involved in any extramarital affair or divorce.

TAGS :

Next Story