Quantcast

ജന്‍മനാടണയാന്‍ പറ്റാതെ യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധിപേര്‍

ഖാർക്കിവിനോട് ചേർന്ന പെസോചിനിൽ രക്ഷ തേടി പോയവരും ഒറ്റപ്പെട്ട അവസ്ഥയിലാണ്

MediaOne Logo

Web Desk

  • Published:

    5 March 2022 1:07 AM GMT

ജന്‍മനാടണയാന്‍ പറ്റാതെ യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധിപേര്‍
X

യുക്രൈനിൽ റഷ്യയുടെ അധിനിവേശം തുടങ്ങിയിട്ട് പത്താംനാൾ, കഴിഞ്ഞ ഒൻപത് രാത്രികൾ ആയി നിരവധി പേരാണ് നാടണയാൻ പറ്റാതെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഖാർക്കിവിനോട് ചേർന്ന പെസോചിനിൽ രക്ഷ തേടി പോയവരും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

സുമിയിലെ അവസ്ഥക്ക്‌ ഈ പത്താം നാളും മാറ്റമില്ല. യുക്രൈനിലെ മറ്റു നഗരങ്ങളിൽ നിന്ന് രക്ഷാദൗത്യം നടന്നപ്പോഴും, സുമി പൂർണമായും ഒറ്റപ്പെട്ടു. റഷ്യൻ അതിർത്തിയിലൂടെ യുക്രൈനിൽ നിന്ന് മടങ്ങാമെന്ന പ്രതീക്ഷിച്ച്, ദിവസങ്ങളായി ഇവർ കാത്തിരിക്കുകയാണ്. ''റഷ്യൻ അതിർത്തിയിൽ എത്തിയ ബസുകൾ അതിർത്തി കടന്നെത്തുമെത്തുമോ എന്നറിയില്ല, അതിർത്തിയിലേക്ക് എങ്ങനെ പോകണമെന്നും'' വിദ്യാര്‍ഥികള്‍ പറഞ്ഞു.

സുമിയിൽ ഇടവേളകളില്ലാതെ റഷ്യയുടെ ആക്രമണം തുടരുകയാണ്.സുമിയിൽ കടുത്ത പ്രതിരോധം ഉയർത്തുകയാണ് യുക്രൈൻ, അതിനിടെ ഖർകീവിൽ നിന്ന് രക്ഷതേടി പെസോച്ചിനിൽ എത്തിയ വിദ്യാർഥികൾക്ക് പ്രതിസന്ധിയേറി. ഇവിടെയും ഷെല്ലാക്രമണം രൂക്ഷമാണ്. ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. 10 ദിവസം പിന്നിടുമ്പോഴും കിഴക്കൻ മേഖലയിൽ നിന്നുള്ള രക്ഷാദൗത്യത്തിന് കൃത്യമായ നിർദ്ദേശം ഇന്ത്യൻ എംബസി നൽകുന്നില്ലെന്നാണ് വിദ്യാർഥികളുടെ പരാതി.

TAGS :

Next Story