Quantcast

2025ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു; ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോര്‍ക്കൈയ്ക്ക് പുരസ്കാരം

1985ലാണ് ആദ്യ നോവലായ സതാന്താങ്കോ പ്രസിദ്ധീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-10-09 13:56:09.0

Published:

9 Oct 2025 5:14 PM IST

2025ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു; ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോര്‍ക്കൈയ്ക്ക് പുരസ്കാരം
X

Photo | The Hindu

2025ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈക്കാണ് സാഹിത്യ നൊബേൽ പുരസ്കാരം. ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകളാണ് അദ്ദേഹത്തിന്റെതെന്ന് വിലയിരുത്തിയാണ് പുരസ്‌കാരം. കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണ് ലാസ്ലോ ക്രാസ്നഹോർക്കയുടെ രചനകള്‍.

കാഫ്ക മുതൽ തോമസ് ബെർണാർഡ് വരെ നീളുന്ന മധ്യ യൂറോപ്യൻ പാരമ്പര്യത്തിലെ ഒരു മികച്ച ഇതിഹാസ എഴുത്തുകാരനാണ് ലാസ്ലോ ക്രാസ്നഹോർക്കൈ. 1954-ല്‍ ഹംഗറിയില്‍ ജനിച്ചലാസ്ലോ ക്രസ്‌നഹോര്‍ക്കൈയുടെ കൃതികള്‍ മനുഷ്യമനസ്സിന്റെ വിഷാദംനിറഞ്ഞ ഇതിവൃത്തകങ്ങളാണ് അധികവും. 1985-ലാണ് ആദ്യനോവല്‍ നോവല്‍ രചിച്ചത്.

സിനിമകളിലെ ദൃശ്യങ്ങള്‍പോലെ നീണ്ടുനീണ്ടുപോകുന്ന വാചകങ്ങളും സങ്കീര്‍ണമായ ഘടനയുമുള്ളതാണ് കൃതികള്‍. The Turin Horse, A Mountain to the North, a Lake to the South, Paths to the West, a River to the East, The Melancholy of Resistance എന്നീ കൃതികൾ ലോകശ്രദ്ധ നേടിയിട്ടുണ്ട്. 2015ല്‍ Satantango എന്ന നോവലിന് മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നു. 2018ലെ ബുക്കര്‍ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ ലാസ്ലോയുടെ 'ദ വേള്‍ഡ് ഗോസ് ഓണ്‍' എന്ന കൃതി ഉള്‍പ്പെട്ടിരുന്നു. മുൻ വർഷങ്ങളിലും ലാസ്ലോ ക്രാസ്നഹോർക്കൈയുടെ പേര് നൊബേൽ സാധ്യതാ പട്ടികയിലുണ്ടായിരുന്നു.

നോർവീജിയൻ വുഡ് എഴുത്തുകാരി ഹരുക്കി മുറകാമി, കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് ആറ്റ്വുഡ്, ബ്രിട്ടീഷ്-അമേരിക്കൻ നോവലിസ്റ്റ് സൽമാൻ റുഷ്ദി, ചൈനീസ് പരീക്ഷണാത്മക എഴുത്തുകാരൻ കാൻ സൂ എന്നിവരും ഇത്തവണ നൊബേൽ പട്ടികയിൽ ഉണ്ടായിരുന്നു

TAGS :

Next Story