Quantcast

വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ; പതിച്ചത് ജപ്പാനിൽ

അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാണെന്ന് ജപ്പാൻ

MediaOne Logo

Web Desk

  • Published:

    19 Feb 2023 3:38 AM GMT

North Korea launches missile,military drills, long-range missile,North Korea ,long-range ballistic missile
X

സിയോൾ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വീണ്ടും പരീക്ഷിച്ചതായി ഉത്തര കൊറിയ. ദക്ഷിണ കൊറിയയും അമേരിക്കയും നടത്തുന്ന സൈനിക അഭ്യാസങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ശനിയാഴ്ച ജപ്പാന്റെ പടിഞ്ഞാറൻ തീരത്തെ കടലിലേക്ക് ഉത്തര കൊറിയ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. അടുത്താഴ്ച വാഷിങ്ടണിലാണ് യു.എസും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടക്കുന്നത്.

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ശനിയാഴ്ച രാവിലെ 8 മണിക്കാണ് മിസൈൻ വിക്ഷേപിക്കാൻ ഉത്തരവിട്ടതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഉച്ചയ്ക്ക് പ്യോങ്യാങ് വിമാനത്താവളത്തിൽ നിന്നാണ് ബാലസ്റ്റിക് മിസൈൽ തൊടുത്തുവിട്ടത്.

മിസൈൽ വിക്ഷേപിച്ച് ഒരു മണിക്കൂറിലധികം കഴിഞ്ഞ് ജപ്പാന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളിൽ പതിച്ചതായും ജാപ്പനീസ് അധികൃതർ സ്ഥിരീകരിച്ചു. വിക്ഷേപണത്തെ ജപ്പാൻ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിസിഹ്ദ പറഞ്ഞു.

എന്നാൽ കപ്പലുകൾക്കോ വിമാനത്തിനോ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജപ്പാൻ അറിയിച്ചു. മിസൈൽ കടലിൽ പതിക്കുന്നതിന് മുമ്പ് ഏകദേശം 900 കിലോമീറ്റർ (560 മൈൽ) സഞ്ചരിച്ചതായി സംയുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.ജനുവരി 1 ന് ശേഷമുള്ള ഉത്തരകൊറിയയുടെ ആദ്യ മിസൈൽ ആക്രമണം കൂടിയാണിത്.




TAGS :

Next Story