Quantcast

ബുക്കര്‍ പുരസ്കാരം ശ്രീലങ്കന്‍ നോവലിസ്റ്റ് ഷെഹാന്‍ കരുണതിലകയ്ക്ക്

തിങ്കളാഴ്ച രാത്രി ലണ്ടനിലെ റൗണ്ട് ഹൗസിലാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത്

MediaOne Logo

Web Desk

  • Updated:

    2022-10-18 04:59:30.0

Published:

18 Oct 2022 4:53 AM GMT

ബുക്കര്‍ പുരസ്കാരം ശ്രീലങ്കന്‍ നോവലിസ്റ്റ് ഷെഹാന്‍ കരുണതിലകയ്ക്ക്
X

ലണ്ടന്‍: 2022ലെ ബുക്കര്‍ പുരസ്കാരത്തിന് ശ്രീലങ്കന്‍ നോവലിസ്റ്റ് ഷെഹാന്‍ കരുണതിലക അര്‍ഹനായി. 'ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ' എന്ന പുസ്തകമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. തിങ്കളാഴ്ച രാത്രി ലണ്ടനിലെ റൗണ്ട് ഹൗസിലാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത്. ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയില്‍ നിന്ന് ഷെഹാന്‍ കരുണതിലക പുരസ്‌കാരം ഏറ്റുവാങ്ങി. 50,000 പൗണ്ടും ശില്‍പവും സമ്മാനമായി ലഭിച്ചു. ഗായികയും ഗാനരചയിതാവുമായ ദുവാ ലിപയും ചടങ്ങില്‍ പങ്കെടുത്തു.


1990-ല്‍ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് എഴുതിയ നോവലാണ് 'ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ' . കരുണതിലകയുടെ രണ്ടാമത്തെ നോവലാണിത്. സ്വവര്‍ഗ്ഗാനുരാഗിയായ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനുമായ മാലി അല്‍മേഡയുടെ മരണാനന്തര ജീവിതത്തിന്‍റെ കഥയാണ് നോവല്‍ പറയുന്നത്. റോക്ക് ഗാനങ്ങളിലൂടെയും തിരക്കഥകളിലൂടെയും യാത്രാവിവരണങ്ങളിലൂടെയും പ്രശസ്തനായ എഴുത്തുകാരനാണ് ഷെഹാന്‍.

സാംസ്കാരിക ചരിത്രകാരനും പാനൽ ചെയർമാനുമായ നീൽ മാക്ഗ്രിഗർ, അക്കാദമിക് വിദഗ്ധയായ ഷാഹിദ ബാരി, ചരിത്രകാരി ഹെലൻ കാസ്റ്റർ, നിരൂപകൻ എം.ജോൺ ഹാരിസൺ, എഴുത്തുകാരൻ അലൈൻ മബാങ്കോ എന്നിവരായിരുന്നു ഈ വർഷത്തെ ബുക്കര്‍ പുരസ്കാരത്തിന്‍റെ വിധികർത്താക്കൾ.

TAGS :

Next Story