'പൈലറ്റിനെ അവിശ്വസിക്കാൻ ധൃതി വേണ്ട'- വാൾ സ്ട്രീറ്റ് റിപ്പോർട്ട് ഊഹാപോഹമെന്ന് US ഏജൻസി
സീനിയർ പൈലറ്റ് സുമീത് സബർവാളാണ് ഇന്ധന വിതരണ സ്വിച്ച് ഓഫാക്കിയത് എന്ന വാൾ സ്ട്രീറ്റിന്റെ ജേർണലിന്റെ റിപ്പോർട്ട് തള്ളിയിരിക്കുകയാണ് അമേരിക്കൻ US National Transportation Safety Board അഥവാ എൻ ടി എസ് ബി മേധാവി

രാജ്യത്തെ നടുക്കിയ അഹ്‌മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന് പിന്നാലെ അതിന്റെ കാര്യകാരണങ്ങളുടെ അന്വേഷണത്തിലാണ് ലോകം. അപകടം നടന്ന് ഒരുമാസം പിന്നീടവേ, എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, അഥവാ AAIB പ്രാഥമികാന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. വിമാനത്തിന്റെ എഞ്ചിനിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകൾ ഓഫായതാണ് അപകടകാരണം എന്നായിരുന്നു അവരുടെ കണ്ടെത്തൽ.
പിന്നാലെ അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേർണലും ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. സീനിയർ പൈലറ്റ് സുമീത് സബർവാളാണ് ഇന്ധന വിതരണ സ്വിച്ച് ഓഫാക്കിയത് എന്ന് യുഎസ് വൃത്തങ്ങൾ വിശ്വസിക്കുന്നതായി ആയിരുന്നു ആ റിപ്പോർട്ട്. എന്നാൽ വാൾ സ്ട്രീറ്റിന്റെ ജേർണലിന്റെ ആ റിപ്പോർട്ടിനെ തള്ളിയിരിക്കുകയാണ് അമേരിക്കൻ US National Transportation Safety Board അഥവാ എൻ ടി എസ് ബിയുടെ മേധാവി. വിശദാംശങ്ങൾ പരിശോധിക്കാം... ഇൻഡെപ്തിലേക്ക് സ്വാഗതം
അഹ്‌മദാബാദ് വിമാനാപകടം സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം അകാലത്തിലുള്ളതും ഊഹാപോഹം നിറഞ്ഞതുമാണെന്നാണ് എൻ ടി എസ് ബി മേധാവി ജെന്നിഫർ ഹോമെന്റി പറയുന്നത്. സീനിയർ പൈലറ്റിലേക്ക് വിരൽ ചൂണ്ടുന്ന റിപ്പോർട്ടിന് തൊട്ടുപിന്നാലെയാണ് എൻ ടി എസ് ബി മേധാവിയുടെ പ്രസ്താവന എന്നതുകൊണ്ടുതന്നെ അമേരിക്കൻ മാധ്യമത്തെ തള്ളുകയാണ് അവർ ചെയ്യുന്നത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
അഹ്‌മദാബാദ് വിമാനാപകടത്തിൽ 260 പേരാണ് കൊല്ലപ്പെട്ടത്. പറയുന്നയർന്ന് മിനുറ്റുകൾക്കകം സമീപത്തുള്ള ജനവാസമേഖലയിലേക്ക് ഇടിച്ചിറങ്ങിയ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം ബാക്കിയാക്കിയത് വലിയ സംശയങ്ങളായിരുന്നു. എങ്ങനെ അപകടമുണ്ടായി എന്ന ചോദ്യം ഉയർന്നപ്പോൾ തന്നെ അന്വേഷണത്തിന്റെ സുതാര്യതയും ചോദ്യം ചെയ്യപ്പെട്ടു. ഭീമൻ വിമാനനിർമാതാക്കളായ ബോയിങ്ങിനെ രക്ഷിച്ചെടുക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്നായിരുന്നു പ്രധാന ആരോപണങ്ങളിലൊന്ന്.
എ എ ഐ ബിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയും ആ ആരോപണം ഉയർന്നിരുന്നു. എഞ്ചിനിലേക്കുള്ള ഇന്ധനം നിയന്ത്രിക്കുന്ന സ്വിച്ച് ഓഫായതാണ് കാരണം എന്ന് അന്വേഷണത്തിൽ കണ്ടെത്തുമ്പോഴും അതെങ്ങനെ സംഭവിച്ചു എന്ന് വ്യക്തമാക്കിയിരുന്നില്ല. പകരം പൈലറ്റുമാരിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിൽ കോക്ക്പിറ്റിലെ സംസാരത്തിന്റെ ചെറിയൊരു ഭാഗം മാത്രം പുറത്തുവിടുകയും ചെയ്തു.
സ്വിച്ച് ഓഫാക്കിയത് എന്തിനാണ് എന്ന് First Officer Captain സുമീത് സബർവാൾ ചോദിക്കുന്നതിന്റെയും താനല്ലെന്ന് സഹപൈലറ്റ് ക്ലൈവ് കുന്ദർ പറയുന്നതിന്റെയും ഓഡിയോ റെക്കോർഡിങ്ങായിരുന്നു അത്. എന്നാൽ, പൈലറ്റുമാർക്ക് മേൽ കുറ്റം കെട്ടിവച്ച്, ബോയിങ്ങിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നായിരുന്നു പൈലറ്റുമാരുടെ സംഘടനകൾ ഉൾപ്പെടെ ആരോപിച്ചത്. ബോയിങ്ങിന്റെ ഇന്ധന സ്വിച്ചുകൾക്ക് പ്രശ്‌നമുണ്ടെന്ന് കാണിച്ച് 2018ൽ അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അഥവാ എഫ് എ എ
അതിനിടെയാണ് കഴിഞ്ഞദിവസം അമേരിക്കൻ മാധ്യമത്തിന്റെ റിപ്പോർട്ട് പുറത്തുവന്നത്. 15 പേജുള്ള എ എ ഐ ബി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ, അതായത് പൈലറ്റിന് വീഴ്ച സംഭവിച്ചു എന്ന് സംശയം ജനിപ്പിക്കുന്ന ആ റിപ്പോർട്ടിന് കൂടുതൽ സ്ഥിരീകരണം നൽകുകയാണ് അമേരിക്കൻ മാധ്യമം ചെയ്തത്. സുമീത് സബർവാൾ തന്നെയാണ് ഓഫ് ചെയ്തത് എന്നാണ് വാൾ സ്ട്രീറ്റ് പറയുന്നത്. അങ്ങനെയാണ് അമേരിക്കൻ അധികൃതർ വിശ്വസിക്കുന്നതെന്നും വാൾ സ്ട്രീറ്റ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, റിപ്പോർട്ടിങ് നിരുത്തവാദിത്തപരമാണെന്നായിരുന്നു എഎഐബി ഡയറക്ടർ ജനറൽ ജിവിജി യുഗന്ധറിന്റെ പ്രതികരണം. വിമാനാപകടം സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചിലർ 'തിരഞ്ഞെടുത്തതും സ്ഥിരീകരിക്കാത്തതുമായ റിപ്പോർട്ടിംഗിലൂടെ നിഗമനങ്ങളിൽ എത്തിച്ചേരാൻ ആവർത്തിച്ച് ശ്രമിക്കുന്നു' എന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോൾ വാൾ സ്ട്രീറ്റിന്റെ റിപോർട്ടിനെ സംശയനിഴലിലാക്കുന്ന തരത്തിൽ എൻ ടി എസ് ബി മേധാവിയും പ്രതികരിക്കുന്നത്.
ഇത്തരം വലിയ അപകടങ്ങളുടെ കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾക്ക് സമയമെടുക്കും. അവരിപ്പോൾ പ്രാഥമിക അന്വേഷണം മാത്രമേ പൂർത്തിയാക്കിയിട്ടുള്ളു. അതുകൊണ്ടുതന്നെ ബാക്കി റിപോർട്ടുകൾ ഊഹാപോഹങ്ങൾ മാത്രമാനാണെന്നാണ് എൻ ടി എസ് ബി പറയുന്നത്. ഇത് ബോയിങ്ങിനെ വീണ്ടും പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരുന്നതാണ് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
Adjust Story Font
16

