Quantcast

മുസ്‌ലിമായതിന്റെ പേരിൽ 'പുറത്താക്കപ്പെട്ട' നുസ്‌റത്ത് ഗനി ലിസ് ട്രസ് മന്ത്രിസഭയിൽ

ബ്രിട്ടന്റെ ആദ്യ വനിതാ മുസ്‌ലിം മന്ത്രിയായിരുന്നു നുസ്‌റത്ത് ഗനി

MediaOne Logo

Web Desk

  • Updated:

    2022-09-09 06:56:41.0

Published:

9 Sept 2022 12:25 PM IST

മുസ്‌ലിമായതിന്റെ പേരിൽ പുറത്താക്കപ്പെട്ട നുസ്‌റത്ത് ഗനി ലിസ് ട്രസ് മന്ത്രിസഭയിൽ
X

ലണ്ടൻ: വീല്‍ഡനിൽ നിന്നുള്ള മുസ്‌ലിം കൺസർവേറ്റീവ് പാർലമെന്റ് അംഗം നുസ്‌റത്ത് ഗനി വീണ്ടും ബ്രിട്ടീഷ് മന്ത്രിസഭയിൽ. ലിസ് ട്രസിന്റെ നേതൃത്വത്തിന്റെ ഈയിടെ അധികാരമേറ്റ മന്ത്രിസഭയിൽ ബിസിനസ്, ഊർജ, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി വകുപ്പ് സഹമന്ത്രി ആയാണ് ഇവർ ചുമതലയേറ്റത്.

ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വംശീയ വിവേചനം നേരിടേണ്ടി വന്നു എന്ന ആരോപണം ഉന്നയിച്ച മന്ത്രിയായിരുന്നു ഇവർ. മുസ്‌ലിമായതിന്റെ പേരിലാണ് താൻ മന്ത്രിസഭയിൽനിന്ന് പുറത്തായത് എന്ന ഇവരുടെ അവകാശവാദം ഒച്ചപ്പാടുകൾക്ക് വഴി വച്ചിരുന്നു.

ബ്രിട്ടന്റെ ആദ്യ വനിതാ മുസ്‌ലിം മന്ത്രായായിരുന്നു നുസ്‌റത്ത് ഗനി. ഗതാഗത വകുപ്പാണ് ഇവർ കൈകാര്യം ചെയ്തിരുന്നത്. പനഃസംഘടനയുടെ ഭാഗമായി 2020 ഫെബ്രുവരിയിലാണ് മന്ത്രിസഭയിൽനിന്ന് പുറത്തായത്.

2015 മുതൽ കിഴക്കൻ സസക്‌സിലെ വീല്‍ഡനിൽ നിന്നുള്ള എംപിയാണ് നുസ്‌റത്ത് മുനീർ ഗനി. പാക് അധീന കശ്മീരിൽ ജനിച്ച ഗനി മാതാപിതാക്കൾക്കൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. ബ്രിട്ടീഷ് സർക്കാറിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്തിട്ടുണ്ട്.

നാല് ഉന്നതപദവികളില്‍ ഒരു വെള്ളക്കാരൻ പോലുമില്ല

ബ്രിട്ടനിലെ നാല് സുപ്രധാന വകുപ്പുകളിൽ ഒന്നിലും വെള്ളക്കാരനെ ഉൾപ്പെടുത്താതെയാണ് ലിസ് ട്രസ് മന്ത്രിസഭ രൂപവത്കരിച്ചത്. ആഭ്യന്തരം, വിദേശം, ധനം, ആരോഗ്യം വകുപ്പുകളിലാണ് ട്രസ് വൈവിധ്യം കൊണ്ടുവന്നത്. രാജ്യത്ത് രാഷ്ട്രീയ വൈവിധ്യങ്ങൾക്ക് തുടക്കം കുറിക്കുന്നതിൽ പ്രസിദ്ധമാണ് ട്രസിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി. ഋഷി സുനക്കിനെ പരാജയപ്പെടുത്തി ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി കഴിഞ്ഞ ദിവസമാണ് ട്രസ് ചുമതലയേറ്റത്.

ലിസ് ട്രസ്

പുതിയ മന്ത്രിസഭയിൽ പ്രധാനമന്ത്രി പദവും ഉപപ്രധാനമന്ത്രി സ്ഥാനവും വഹിക്കുന്നത് വനിതകളാണ്. കറുത്തവർഗക്കാർക്കും ഇന്ത്യൻ വംശജർക്കും ഉയർന്ന പദവികൾ ലഭിച്ചു. ഇന്ത്യൻ വംശജ സുല്ലെ ബ്രാവർമാനാണ് ആഭ്യന്തര സെക്രട്ടറി. തമിഴ്‌നാട് സ്വദേശി ഉമയുടെയും ഗോവൻ വംശജൻ ക്രിസ്റ്റി ഫെർണാണ്ടസിന്റെയും മകളാണ് സുല്ലെ ബ്രാവർമാൻ. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നിയമ ബിരുദധാരിയായ ഇവർ ബോറിസ് ജോൺസൺ സർക്കാരിൽ അറ്റോർണി ജനറലായിരുന്നു.

കറുത്തവർഗക്കാരിയായ ജെയിംസ് ക്ലെവർലിയാണ് വിദേശകാര്യ സെക്രട്ടറി. വിദേശനയത്തോടൊപ്പം അന്താരാഷ്ട്ര വികസന നയത്തിന്റെയും സഹായ ബജറ്റിന്റെയും ചുമതല ക്ലെവർലിക്കായിരിക്കും. മധ്യേഷ്യയുടെയും വടക്കൻ ആഫ്രിക്കയുടെയും ചുമതലയിലിരിക്കുമ്പോൾ കാര്യക്ഷമവും സജീവവുമായ നയതന്ത്രജ്ഞനെന്ന നിലയിൽ പ്രശസ്തി നേടിയ വ്യക്തിയാണ് ക്ലെവർലി.

ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് കറുത്തവർഗക്കാരനായ ക്വാസി ക്വാർട്ടെങാണ്. ബ്രിട്ടന്റെ ആദ്യ കറുത്തവർഗക്കാരനായ ധനമന്ത്രിയാണ്. 1960കളിൽ ഘാനയിൽ നിന്നാണ് ക്വാർട്ടംഗിന്റെ മാതാപിതാക്കൾ യുകെയിലെത്തിയത് ലിസ് ട്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ക്വാർട്ടെങായിരുന്നു. നിലവിൽ ബിസിനസ്, ഊർജം, വ്യാവസായിക തന്ത്രങ്ങൾ എന്നിവയുടെ സ്റ്റേറ്റ് സെക്രട്ടറിയാണ് അദ്ദേഹം. രാജ്യത്ത് ഉയർന്നുവരുന്ന പണപ്പെരുപ്പവും മാന്ദ്യവും പുതിയ ധനമന്ത്രി എന്ന നിലയിൽ ക്വാർട്ടെങ്ങിനു മുമ്പിലുള്ള വെല്ലുവിളിയാണ്.

യുകെയുടെ പുതിയ ആരോഗ്യ സെക്രട്ടറിയും ലിസ് ട്രസിന്റെ ഡെപ്യൂട്ടിയുമാണ് തെരേസ് കോഫി. ഡെപ്യൂട്ടി ജോലിയിലെ ആദ്യ വനിതയാണ് ഇവർ. നിലവിൽ തൊഴിൽ, പെൻഷൻ എന്നിവയുടെ സ്റ്റേറ്റ് സെക്രട്ടറിയാണ് 50 കാരിയായ തെരേസ്.

TAGS :

Next Story