Quantcast

ആകാശത്ത് വെച്ച് വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്യാൻ ശ്രമം; മാജിക് മഷ്‌റൂം അടിച്ച് ഫിറ്റായെന്ന് പൈലറ്റ്

സ്വപ്‌നം കാണുകയാണെന്നാണ് കരുതിയിരുന്നതെന്നും സ്വപ്‌നത്തിൽ നിന്ന് ഉണരാനാണ് ഫയർ ഹാൻഡിലുകൾ വലിച്ചതെന്നും പൈലറ്റ് പറയുന്നു

MediaOne Logo

Web Desk

  • Published:

    27 Oct 2023 1:50 PM GMT

Off-duty pilot accused of trying to shut off airliner’s engines
X

ഒളിംപിയ: ആകാശത്ത് വെച്ച് വിമാനത്തിന്റെ എൻജിൻ ഓഫാക്കി പൈലറ്റ്. വാഷിംഗ്ടണിൽ നിന്നും സാൻ ഫ്രാൻസിസ്‌കോയിലേക്ക് പോയ അലാസ്‌ക എയർലൈൻസ് ഫ്‌ളൈറ്റിൽ ബുധനാഴ്ചയായിരുന്നു സംഭവം. ജോസഫ് ഡി. എമേഴ്‌സൺ(44) എന്നയാളാണ് എൻജിൻ ഓഫ് ചെയ്തത്. താൻ മാജിക് മഷ്‌റൂമടിച്ച് ഫിറ്റ് ആയിരുന്നുവെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന വിവരം.

സംഭവം നടക്കുന്ന ദിവസം അവധിയിലായിരുന്നു ജോസഫ്. എന്നാൽ രാവിലെ തന്നെ ഡ്യൂട്ടിക്കെത്തിയ ഇയാൾ കോക്പിറ്റിൽ എക്‌സ്ട്രാ പൈലറ്റുമാർക്കായുള്ള ജംപ് സീറ്റിൽ കയറി ഇരിപ്പുറപ്പിച്ചു. ഡ്യൂട്ടിക്ക് ആളില്ലാത്തതിനാൽ ഇയാളെ അധികൃതർ വിളിച്ചു വരുത്തിയതാണെന്നും റിപ്പോർട്ടുകളുണ്ട്.

എന്തായാലും വിമാനം മുകളിലെത്തിയതോടെ ഇയാളുടെ മട്ടു മാറി. വിമാനത്തിന്റെ എൻജിനിലേക്കുള്ള ഹാൻഡിലിൽ ഇയാൾ പിടിമുറുക്കുകയും അത് വലിക്കുകയും ചെയ്തു. പിന്നീട് എൻജിന്റെ ഫയർ കൺട്രോളിലേക്ക് കയ്യെത്തിച്ചെങ്കിലും മറ്റു പൈലറ്റുമാർ ഇത് കണ്ടതോടെ ഇയാളെ തടയുകയും വലിയ അപകടം ഒഴിവാകുകയും ചെയ്തു.

സ്വബോധമില്ലാത്ത അവസ്ഥ അറിഞ്ഞിരുന്നുവെന്നും എന്നാൽ സ്വപ്‌നം കാണുകയാവാം എന്നാണ് കരുതിയിരുന്നതെന്നും ഇയാൾ പറയുന്നു. സ്വപ്‌നത്തിൽ നിന്ന് ഉണരാനാണത്രേ ഫയർ ഹാൻഡിലുകൾ വലിക്കാൻ ശ്രമിച്ചത്.

എന്തായാലും ജോസഫിനെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. വിമാനത്തിനുള്ളിലെ ഓരോ യാത്രക്കാരനെയും കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. താൻ മാജിക് മഷ്‌റൂം അടിച്ച് ലഹരിയിലായിരുന്നുവെന്നും രണ്ട് ദിവസം ഉറങ്ങിയില്ലെന്നുമാണ് ജോസഫ് കോടതിയിൽ പറഞ്ഞത്. ഇയാളെ കൈകാലുകൾ ബന്ധിച്ച നിലയിലാണ് വിമാനം തിരികെ പോർട്ട്‌ലാൻഡിൽ അടിയന്തരമായി ഇറക്കിയത്.

TAGS :

Next Story