Quantcast

ചൈനയില്‍ വന്‍ഭൂകമ്പം; 111 മരണം,നിരവധി പേര്‍ക്ക് പരിക്ക്

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-12-19 02:53:50.0

Published:

19 Dec 2023 2:50 AM GMT

Earthquake Hits China
X

ചൈനയിലെ ഭൂകമ്പത്തിന്‍റെ ദൃശ്യം

ബെയ്‍ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 111 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാത്രി 11.59 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് ചൈന എർത്ത്‌ക്വേക്ക് നെറ്റ്‌വർക്ക് സെന്‍റര്‍ അറിയിച്ചു. ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഗാൻസു പ്രവിശ്യയിൽ നൂറോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രവിശ്യാ ഭൂകമ്പ ദുരിതാശ്വാസ ആസ്ഥാനത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ മുതല്‍ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.യുഎസ് ജിയോളജിക്കൽ സർവേ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ഹൈഡോംഗ് സ്ഥിതി ചെയ്യുന്ന ക്വിങ്ഹായ് അതിർത്തിക്കടുത്തുള്ള ഗാൻസുവിലാണ് ഉണ്ടായത്. ഗാൻസു പ്രവിശ്യയുടെ തലസ്ഥാനമായ ലാൻഷൗവിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ (60 മൈൽ) തെക്കുപടിഞ്ഞാറായാണ് ആ പ്രഭവകേന്ദ്രം. പ്രാരംഭ ഭൂകമ്പത്തെ തുടർന്ന് നിരവധി ചെറിയ തുടർചലനങ്ങൾ ഉണ്ടായി.

ചില പ്രാദേശിക ഗ്രാമങ്ങളിൽ വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു.രക്ഷാപ്രവര്‍ത്തനത്തിനായി എമര്‍ജന്‍സി വാഹനങ്ങള്‍ മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിലൂടെ തലങ്ങും വിലങ്ങും ഓടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂകമ്പത്തിൽ വീടുകൾക്കും റോഡുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി പ്രദേശത്തെ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് സർക്കാർ നടത്തുന്ന സിൻഹുവ വാർത്താ ഏജൻസി വ്യക്തമാക്കി.

TAGS :

Next Story