Quantcast

തകർന്നടിഞ്ഞ് പാകിസ്താൻ രൂപ; ഇരുട്ടിൽ തപ്പി രാജ്യം

ഭക്ഷണത്തിനായി ജനങ്ങൾ തർക്കത്തിലേർപ്പെടുന്നതിന്റെയും ഭക്ഷണ ട്രക്കുകളെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-01-27 05:47:49.0

Published:

27 Jan 2023 2:30 AM GMT

തകർന്നടിഞ്ഞ് പാകിസ്താൻ രൂപ; ഇരുട്ടിൽ തപ്പി രാജ്യം
X

ഡോളറിനെതിരെ പാക് രൂപ തകർന്നടിഞ്ഞതോടെ പാകിസ്താനിൽ പ്രതിസന്ധി രൂക്ഷം. ഒരു ഡോളറിന് 255 പാക് രൂപയെന്നതാണ് നിലവിലെ കണക്ക്. അന്താരാഷ്ട്ര നാണയ നിധിയിൽ (ഐഎംഎഫ്) നിന്ന് വായ്പയെടുക്കുന്നതിനായി വിനിമയ നിരക്കിൽ അയവ് വരുത്തിയതാണ് പാകിസ്താന് തിരിച്ചടിയായത്. വിനിമയ നിരക്കിൽ അയവ് വരുത്തി മണിക്കൂറുകൾ കഴിഞ്ഞതോടെ 24 രൂപ ഇടിഞ്ഞു.

ഭക്ഷണത്തിനായി ജനങ്ങൾ തർക്കത്തിലേർപ്പെടുന്നതിന്റെയും ഭക്ഷണ ട്രക്കുകളെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 6.5 ബില്യൻ ഡോളർ വായ്പ കാത്തിരുന്ന പാകിസ്ഥാന് മുന്നിലേക്ക് രൂപയുടെ മേലുള്ള നിയന്ത്രണം അവസാനിപ്പിക്കണമെന്നും കമ്പോളശക്തികൾക്ക് സ്വയം വിനിമയ നിരക്ക് നിർണയിക്കാൻ അനുവാദം നൽകണമെന്നും ഐ.എം.എഫ് നിർദേശം നൽകി. സർക്കാർ ഈ വ്യവസ്ഥ ഉടനടി അംഗീകരിച്ചതോടെ രൂപ കൂപ്പുകുത്തുകയായിരുന്നു.

നാണ്യപ്പെരുപ്പം കുത്തനെ ഉയർന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇതിനെല്ലാം പുറമെ വൈദ്യുതി പ്രതിസന്ധിയും പാക് ജനതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം കാരണം രാജ്യം ഇരുട്ടിലാണ്. 'ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. എല്ലാവരും വെറുതെ ഇരിക്കുകയാണ്. ഞങ്ങൾക്ക് മെഷീനുകളൊന്നും പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല'' - വർക്ക് ഷോപ്പ് നടത്തുന്ന സഫർ അലി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

TAGS :

Next Story