'മിണ്ടാതിരിക്കൂ': ഫ്‌ളൈറ്റ് അറ്റൻഡറോട് യാത്രക്കാരി, വിമാനത്തിൽ നിന്ന് പുറത്താക്കി
യാത്രക്ക് മുമ്പ്, സുരക്ഷാ നിർദ്ദേശങ്ങൾ വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു യാത്രക്കാരി ഒന്ന് മിണ്ടാതിരിക്കൂ എന്ന് അറ്റന്‍ഡറോട് പറഞ്ഞത്.

വാഷിങ്ടൺ: ഫ്‌ളൈറ്റ് അറ്റൻഡറോട് മോശമായി പെരുമാറിയ യാത്രക്കാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കി.
കോസ്റ്റാറിക്കയിൽ നിന്ന് ഡാലസിലേക്കുള്ള വിമാനത്തിലാണ് സംഭവം. യാത്രക്ക് മുമ്പ്, സുരക്ഷാ നിർദ്ദേശങ്ങൾ വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു യാത്രക്കാരി ഒന്ന് മിണ്ടാതിരിക്കൂ എന്ന് അറ്റന്‍ഡറോട് പറഞ്ഞത്. സംഭവത്തിന്റെ വിഡിയോ വൈറലായിരുന്നു.
വിമാനം പുറപ്പെടുന്നതിന് മുമ്പ്, മാര്‍ഗനിര്‍ദേശങ്ങള്‍ വായിക്കുകയായിരുന്നു ഫ്ളൈറ്റ് അറ്റന്‍ഡര്‍. ഇതിനിടയിലാണ് ഒന്ന് മിണ്ടാതിരിക്കൂ എന്ന് ഒരു യാത്രക്കാരി പറയുന്നത്. പിന്നാലെ അറ്റന്‍ഡര്‍ യാത്രക്കാരിയുടെ അടുത്തേക്ക് പോകുകയായിരുന്നു. ഞാൻ പറയുന്നത് നിങ്ങൾക്ക് കേൾക്കാനാകുന്നില്ലെ എന്ന് അറ്റൻഡർ യാത്രക്കാരിയോട് ചോദിക്കുന്നതും ഇല്ലെന്ന് അവർ മറുപടി പറയുന്നതും വീഡിയോയിൽ കാണാം.
കേൾക്കാനാകാത്ത ഒരു യാത്രക്കാരിയുമായി മുന്നോട്ട് പോകാനാകില്ലെന്നും നിങ്ങളെ ഒഴിവാക്കാൻ പൈലറ്റിനോട് ആവശ്യപ്പെടാൻ പോകുന്നുവെന്നും അറ്റൻഡർ പറയുകയും ചെയ്തു. പിന്നാലെയാണ് ഇവരെ ഇറക്കിവിട്ടത്. സഹയാത്രക്കാരാണ് വീഡിയോ പകർത്തിയത്.
Adjust Story Font
16

