Quantcast

നിസ്സാരം! റൺവേയിൽ വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു; ഒത്തുപിടിച്ചുതള്ളി യാത്രക്കാര്‍

നേപ്പാളിലെ ബജൂര വിമാനത്താവളത്തില്‍ താരാ എയർലൈൻസ് വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്

MediaOne Logo

Web Desk

  • Published:

    3 Dec 2021 12:05 PM GMT

നിസ്സാരം! റൺവേയിൽ വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു; ഒത്തുപിടിച്ചുതള്ളി യാത്രക്കാര്‍
X

നടുറോട്ടിൽ പഞ്ചറാകുകയോ ബ്രേക്ക് ഡൌണാകുകയോ ചെയ്ത വാഹനങ്ങൾ നാട്ടുകാർ ചേർന്ന് തള്ളിമാറ്റി പാതയോരത്തേക്ക് മാറ്റുന്നതൊക്കെ സ്ഥിരം കാണാറുണ്ട്. നാട്ടുകാർ ഒത്തുപിടിച്ച് ഒരു വിമാനം തള്ളുന്നത് ഇതുവരെ ആരും കണ്ടുകാണില്ല. എന്നാൽ, അത്തരമൊരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നേപ്പാളിലെ ബജൂര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ ടയർ കേടായതോടെ യാത്രക്കാർ ചേർന്ന് ഒന്നിച്ച് തള്ളിമാറ്റി വിമാനം റൺവേയിൽ മാറ്റുകയാണ് വിഡിയോയിലുള്ളത്. മറ്റു വിമാനങ്ങൾക്ക് ഇറങ്ങാനോ പറക്കാനോ കഴിയാത്ത തരത്തിൽ വിമാനം റൺവേയിൽ വഴിമുടക്കിയതോടെയാണ് യാത്രക്കാർ ഒത്തുപിടിച്ചത്.

താരാ എയർലൈൻസിന്റെ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചതെന്ന് നേപ്പാൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിമാനം റൺവേയിൽനിന്ന് മാറ്റാനായി അധികൃതരെ സഹായിക്കുകയായിരുന്നു യാത്രക്കാർ. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഒരേസമയം ചിരിപടർത്തുകയും ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നത്.

സാധാരണ നാട്ടിൻപുറങ്ങളിൽ കാണുന്ന കാഴ്ച ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടതിന്റെ കൗതുകമാണ് പലർക്കും. എന്നാൽ, വിമാനത്തിന്റെ സ്ഥിതി ഇങ്ങനെയാണെങ്കിൽ ഈ എയർലൈൻസിനെ വിശ്വസിച്ച് എങ്ങനെ യാത്ര ചെയ്യുമെന്നാണ് ഒരുകൂട്ടർ ആശങ്കപ്പെടുന്നത്.

Summary: A video of a group of passengers struggling to push an aircraft away from the runway has gone viral on the internet. The incident took place at Bajura airport in Nepal

TAGS :

Next Story