Quantcast

ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ഭക്ഷണം; കല്ല് തിന്നുന്ന ചൈനക്കാര്‍,വൈറല്‍ വീഡിയോ

ചൈനീസുകാരുടെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡാണ് വറുത്ത കല്ലുകള്‍

MediaOne Logo

Web Desk

  • Published:

    28 Jun 2023 11:07 AM GMT

Suodiu
X

സുവോദിയു

ബെയ്ജിംഗ്: ഭക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെയധികം വ്യത്യസ്തതയുള്ള നാടാണ് ചൈന. ചൈനീസ് ഭക്ഷണങ്ങള്‍ ഇങ്ങ് കേരളത്തില്‍ പോലും പ്രശസ്തമാണ്. ഇപ്പോള്‍ മറ്റൊരു ചൈനീസ് ഡിഷാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എണ്ണയിലിട്ടു പൊരിച്ച കല്ലുകളാണ് ചൈനക്കാര്‍ കഴിച്ചുകൊണ്ടിരിക്കുന്നത്.

ചൈനീസുകാരുടെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡാണ് വറുത്ത കല്ലുകള്‍. 'സുവോദിയു' എന്നാണ് ഈ ഭക്ഷണത്തിന്‍റെ പേര്. പുഴകളില്‍ നിന്നെടുക്കുന്ന കല്ലുകള്‍ വൃത്തിയായി കഴുകി പാനില്‍ ഇട്ട് വറുത്തെടുക്കുന്നു. ഇതിനൊപ്പം സുഗന്ധദ്രവ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ക്കുന്നു. പാകം ചെയ്തു കഴിഞ്ഞാല്‍ കാഴ്ചയില്‍ കല്ലുകളാണെന്ന് തോന്നുകേയില്ല. കണ്ടാല്‍ തന്നെ നാവില്‍ വെള്ളമൂറുന്ന തരത്തിലാണ് കല്ലുകള്‍ പാകം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ഭക്ഷണം എന്നാണ് സുവോദിയുവിനെ വിശേഷിപ്പിക്കുന്നത്.

നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള ചരിത്രമുള്ളതിനാൽ ചൈനയിലുള്ളവർക്ക് സുവോദിയു ഒരു പുതിയ പാചകരീതിയല്ല.ബോട്ടുകാർ നദിയുടെ നടുവിൽ കുടുങ്ങിപ്പോകുകയും ഭക്ഷണം തീര്‍ന്നുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കല്ലുകള്‍ ശേഖരിച്ച് പാകം ചെയ്തു കഴിച്ചിരുന്നു. പിന്നീട് ഇതിന്‍റെ പാചകരീതി തലമുറകളിലൂടെ കൈമാറുകയായിരുന്നു. പാകം ചെയ്ത കല്ലുകള്‍ അതേപടി കഴിക്കുകയല്ല ചെയ്യുന്നത്. മസാലകളും പലവ്യഞ്ജനങ്ങളും അടങ്ങിയ ചെറിയ ഗ്രേവി ഉൾപ്പെടുന്ന ഭക്ഷണ വിഭവത്തിന്‍റെ മറുഭാഗമാണ് കഴിക്കുന്നത്.

TAGS :

Next Story