'ലിമിറ്റട് ടൈം ലെഫ്റ്റ്'; ഒൻപത് ഫ്ലേവറുകൾ നിർത്തലാക്കാനൊരുങ്ങി പെപ്‌സികോ
12 സ്പാർക്ലിംഗ് വാട്ടർ, ഗേറ്ററേഡ്, എനർജി ഡ്രിങ്ക് ഫ്ലേവറുകളും പെപ്‌സികോ നിർത്തലാക്കാനൊരുങ്ങതായാണ് റിപ്പോർട്ട്

വാഷിങ്ടൺ: ഒൻപത് സോഡാ ഫ്ലേവറുകൾ നിർത്തലാക്കാനൊരുങ്ങി പെപ്‌സികോ. വിപണിയിൽ നിന്നും എത്രയുംപെട്ടന്ന് തന്നെ ഒൻപത് സോഡാ ഫ്ലേവറുകൾ നിർത്തലാക്കുമെന്ന് പെപ്സികോ സിഇഒ റാമോൺ ലൂയിസ് ലാർഗ്വാർട്ട പറഞ്ഞു.
'ലിമിറ്റട് ടൈം ലെഫ്റ്റ്' എന്ന ടാഗിലാണ് പെപ്സിയുടെ വെബ്സൈറ്റിൽ ചില പാനീയങ്ങൾ കാണാൻ സാധിക്കുന്നത്. ഈ പാനീയങ്ങളുടെ ഉത്പാദനം കമ്പനി നിർത്തിയെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് ലൂയിസ് ലാർഗ്വാർട്ട പറഞ്ഞു. പാനീയങ്ങളുടെ സപ്ലൈ തീരുന്നതുവരെ വിപണിയിൽ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
12 സ്പാർക്ലിംഗ് വാട്ടർ, ഗേറ്ററേഡ്, എനർജി ഡ്രിങ്ക് ഫ്ലേവറുകളും പെപ്‌സികോ നിർത്തലാക്കാനൊരുങ്ങതായാണ് റിപ്പോർട്ട്.
നിർത്തലാക്കിയ ഫ്ലേവറുകൾ:
- Mtn Dew Caffeine Free
- Mtn Dew White Out
- Mtn Dew Kickstart: Mango Lime
- Mtn Dew Kickstart: Original Dew
- Mtn Dew Kickstart: Blueberry Pomegranate
- Mtn Dew Major Melon
- Mtn Dew Zero Sugar Major Melon
- Mtn Dew Spark
- Mtn Dew Zero Sugar Spark
ഉടൻ നിർത്തലാക്കാൻ പോകുന്ന പാനീയങ്ങൾ:
- Lemon Bubly
- Apple Bubly
- Cranberry Bubly
- Bubly Bounce Citrus Cherry
- Bubly Bounce Mango Passion Fruit
- Bubly Bounce Triple Berry
- Gatorade Fit : Cherry Lime
- Gatorde Fit: Tangerine Orange
- Gatorade Zero with Protein Grape
- Gatorade Zero with Protein Fruit Punch
- Gatorade Zero with Protein Cool Blue
- Gatorade Zero with Protein Glacier Cherry
Next Story
Adjust Story Font
16

